SignIn
Kerala Kaumudi Online
Saturday, 16 May 2026 4.58 AM IST

പ്രതിഷേധിച്ചു

thoz

തിരുവനന്തപുരം: കേന്ദ്രജീവനക്കാർ തൊഴിലാളി ദ്രോഹ ലേബർ കോഡ് കത്തിച്ച് പ്രതിഷേധിച്ചു.കേന്ദ്ര ഗവൺമെന്റ് മേയ് 8ന് ഇറക്കിയ പുത്തൻ തൊഴിൽ കോഡിൽ പ്രതിഷേധിച്ച് കോൺഫെഡറേഷൻ ആഹ്വാനമനുസരിച്ച് ശ്രീചിത്ര സ്റ്റാഫ് യൂണിയൻ മെഡിക്കൽ കോളേജ് ക്യാമ്പസിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് കെ.വി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അരുൺ.എം.ടി സ്വാഗതം പറഞ്ഞു.കോൺഫെഡറേഷൻ ദേശീയ അസിസ്റ്റന്റ് സെക്രട്ടറി എൻ.വിനോദ് കുമാർ പുതിയ തൊഴിൽ കോഡ് കത്തിച്ച് ഉദ്‌ഘാടനം ചെയ്തു.കോൺഫെഡറേഷൻ സംസ്ഥാന ചെയർപേഴ്സൺ എസ്.ജ്യോതിലക്ഷ്‌മി സംസാരിച്ചു.പി.ബി.ശുഭ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL