SignIn
Kerala Kaumudi Online
Saturday, 16 May 2026 4.55 AM IST

ആവശ്യപ്പെട്ടിടത്ത് നിറുത്തിയില്ല: കെ.എസ്.ആർ.ടി.സി ഗ്ളാസ് തകർത്ത യുവതിക്ക് കാൽ ലക്ഷം പിഴ

a

കോഴിക്കോട്: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് നിറുത്താത്തതിനെ തുടർന്ന് ബസിന്റെ ഗ്ലാസ് തകർത്ത യുവതിക്ക് കാൽ ലക്ഷം പിഴ. കോഴിക്കോട് സ്വദേശിനിക്കാണ് പകൽയാത്രാ വേളയിൽ സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിറുത്താനാവശ്യപ്പെട്ടത്. പറ്റില്ലെന്ന് പറഞ്ഞതോടെ കുപിതയായി, എമർജൻസി സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ചുറ്റികയെടുത്ത് വിൻഡോ ഗ്ളാസ് പൊട്ടിച്ചു. ഡ്രൈവർ ബസ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് പൊതുമുതൽ നശിപ്പിച്ചതിനും മറ്റുമായി 25,000 രൂപ പിഴയടപ്പിച്ചത്രേ. വിൻഡോ ഗ്ളാസിന്റെയും അന്നത്തെ ട്രിപ്പിന്റെയും ചേർത്താണ് ഈ തുക. പിഴയടച്ചതിനാൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുക്കാതെ വിഷയം അവസാനിപ്പിച്ചു. മൂന്നാഴ്ച മുൻപായിരുന്നു സംഭവം. കോഴിക്കോട് മിംസ് ആശുപത്രിക്ക് അടുത്തെത്തിയപ്പോഴാണ് നിറുത്താൻ ആവശ്യപ്പെട്ടത്. ഗ്ളാസ് പൊട്ടിക്കും മുമ്പ് വീഡിയോയും പകർത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY