
തിരുവനന്തപുരം: ഭാര്യയെ മർദ്ദിക്കുന്നെന്ന പരാതിയിൽ അന്വേഷിക്കാനെത്തിയ പൊലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച എ.ആർ ക്യാമ്പിലെ പൊലീസുകാരൻ കസ്റ്റഡിയിൽ. വികാസ് ഭവൻ പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന എ.ആർ ക്യാമ്പിലെ പൊലീസുകാരനായ അനീഷ് കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അൻസാറിനാണ് ചെവിയിൽ കത്തികൊണ്ട് കുത്തേറ്റത്.
വികാസ് ഭവൻ പൊലീസ് ക്വാർട്ടേഴ്സിൽ ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ക്വാർട്ടേഴ്സിൽ താമസിക്കുന്ന അനീഷ് കുമാർ പീഡിപ്പിക്കുന്നെന്ന പരാതിയുമായി ഭാര്യ അടിയന്തര ആവശ്യങ്ങൾക്കുള്ള 112 ൽ വിളിച്ച് പരാതി പറഞ്ഞു. ഇത് അന്വേഷിക്കാനാണ് അൻസാറെത്തിയത്. സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്തു. കുത്തേറ്റ അൻസാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |