
കൊച്ചി: കേരളത്തിൽ ഇലക്ട്രിക് സെഡാനായ ഇ.എസ് 500ഇ അവതരിപ്പിച്ച് ലക്സസ്. ബ്രാൻഡിന്റെ ഇലക്ട്രിഫിക്കേഷൻ യാത്രയിലെ നിർണായക നേട്ടമായാണ് ഈ ലോഞ്ച് വിലയിരുത്തപ്പെടുന്നത്. മികച്ച ഉത്പന്നങ്ങളും സേവനങ്ങളും അനുഭവങ്ങളും കണ്ടെത്തുക മാത്രമല്ല, ഉപഭോക്താക്കൾക്ക് അവരുടെ ലൈഫ് സ്റ്റൈലിൽ പുതിയ മൂല്യങ്ങൾ കണ്ടെത്താൻ സഹായിക്കുകയുമാണ് ലെക്സസിന്റെ ദൗത്യം.
ലെക്സസിന്റെ മൾട്ടി പാത്ത്വേ സമീപനം പിന്തുടർന്ന് 'എക്സ്പീരിയൻസ് എലഗൻസ്, ഇലക്ട്രിഫൈഡ് സെഡാൻ എന്ന ആശയത്തെ ആസ്പദമാക്കി വികസിപ്പിച്ച പുതിയ ഇഎസ് മോഡൽ കൂടുതൽ റിഫൈൻഡ് ആയ ഡ്രൈവിംഗ് അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
ഇഎസ് എച്ച്ഇവി മോഡലിന്റെ വിശദാംശങ്ങൾ ഈ വർഷത്തിൽ പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |