SignIn
Kerala Kaumudi Online
Monday, 18 May 2026 5.01 AM IST

മഴ: അരുവിക്കര ഡാമിന്റെ ഷട്ടർ ഉയർത്തി

തിരുവനന്തപുരം: വൃഷ്ടിപ്രദേശങ്ങളിലെ കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ 5ാം നമ്പർ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി. രാവിലെ 11ന് 1,2,5 നമ്പർ ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം (ആകെ 30 സെന്റീമീറ്റർ) തുറക്കുമെന്നായിരുന്നു അറിയിപ്പ്.

ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച വിധം നീരൊഴുക്ക് ഉണ്ടാകാത്തതിനെ തുടർന്ന് അഞ്ചാംനമ്പർ ഷട്ടർ മാത്രം ഉയർത്തുകയായിരുന്നു. പേപ്പാറ ഡാമിൽ ഇന്നലെ 96.5 മീറ്റായിരുന്നു ജലനിരപ്പ്. വേനൽമഴ ഇടയ്‌ക്ക് ലഭിക്കുകയും കാലവർഷം നേരത്തേ എത്തുകയും ചെയ്താൽ പേപ്പാറ,അരുവിക്കര ഡാമുകളെ കേന്ദ്രീകരിച്ചുള്ള തലസ്ഥാന നഗരത്തിലെ ജലവിതരണത്തിൽ പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL