അത്തിക്കയം: എസ്.എൻ.ഡി.പി.യോഗം 362-ാം അത്തിക്കയം ശാഖ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 11-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം 27,28 തീയതികളിൽ നടക്കും. രാവിലെ 5.30ന് നടതുറപ്പ്, 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7ന് ഗുരുപൂജ, 7.45ന് കൊടിയേറ്റ്, 8ന് വിശേഷാൽപൂജ, 10ന് നവഗ്രഹശാന്തിപൂജ, 10.30ന് മഹാമൃത്യുഞ്ജയഹോമം, 12ന് കുടുംബഐശ്വര്യപൂജ, 12.20ന് ഉച്ചപൂജ, 12.30ന് അന്നദാനം എന്നിവ നടക്കും. 1.30ന് ആരംഭിക്കുന്ന പൊതുസമ്മേളനം നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ.എച്ച് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.കെ.സലിംകുമാർ അദ്ധ്യക്ഷത വഹിക്കും. റാന്നി യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ മണ്ണടി മോഹനൻ പ്രതിഷ്ഠാദിന സന്ദേശം നൽകും. തുടർന്ന് മനോജ് മാവുങ്കൽ ചേർത്തല പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി ഇ.കെ.മനോജ് സ്വാഗതവും ക്ഷേത്രം പ്രസിഡന്റ് പി.കെ.വാസവൻ കൃതജ്ഞതയും പറയും. 5.30ന് നടതുറപ്പ്. 6.30ന് ദീപാരാധന, ദീപക്കാഴ്ച. 7.15ന് അത്താഴപൂജ. 7.30ന് ഭജനാമൃതം. രണ്ടാം ദിവസമായ 28ന് പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമെ രാവിലെ 11ന് സർവൈശ്വര്യപൂജ. വൈകിട്ട് 5.30ന് ഘോഷയാത്ര. 8.15ന് കരോക്കേ ഗാനോത്സവം എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |