വടകര: വടകര ഡവലപ്പ്മെന്റ് ഫോറം നേതൃത്വത്തിൽ ക്വീൻസ് റോഡിൽ നടക്കുന്ന സൺഡെ മാർക്കറ്റിലെ കച്ചവടക്കാരുടെ സംഗമം 19ന് വൈകിട്ട് മൂന്നിന് പുതിയ സ്റ്റാൻഡിന് മുന്നിലെ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഹാളിൽ നടക്കും. മുനിസിപ്പൽ ചെയർപേഴ്സൺ പി.കെ. ശശി ഉദ്ഘാടനം ചെയ്യും. കച്ചവടക്കാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യും. യോഗത്തിൽ ഡവലപ്പ്മെന്റ് ഫോറം പ്രസിഡന്റ് അഡ്വ: ഇ.നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ. എൻ. വിനോദ് , വിനോദ് ചെറിയത്ത് , എ . പി . ഹരിദാസൻ , അഡ്വ: രാജൻ കായക്ക, കരിപ്പള്ളി രാജൻ , ടി.കെ. രാമദാസ് , ഷൈനി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |