മുക്കം: മുക്കം കറുത്തപറമ്പിൽ പൊയിലിൽ അബ്ദുവിന്റെ അഗ്രിഫാമിൽ നടന്ന മാംഗോ ഫെസ്റ്റ് ശ്രദ്ധേയമായി. തിരുവമ്പാടി മണ്ഡലം നിയുക്ത എം.എൽ.എ സി.കെ കാസിം ഉദ്‌ഘാടനം ചെയ്‌തു. ലോകത്തിലെ ഏറ്റവും വിലകൂടിയ ജാപ്പനീസ് മാമ്പഴമായ 'മിയാസാക്കി'യായിരുന്നു ഫെസ്റ്റിലെ താരം. കേരളത്തിലെ മണ്ണിലും മിയാസാക്കി നൂറുമേനി വിളയുമെന്ന് തെളിയിച്ച കർഷകർ ഒത്തുചേർന്നു. ഫെസ്റ്റിൽ പങ്കെടുത്തവർക്ക് മാമ്പഴം നൽകി. അഞ്ചാം വർഷമാണ് കറുത്തപറമ്പിൽ മാമ്പഴക്കൂട്ടായ്മ സംഘടിപ്പിക്കുന്നത്. പുതിയ തലമുറയ്ക്ക് മാമ്പഴങ്ങളുടെ വൈവിദ്ധ്യം പരിചയപ്പെടുത്തുകയാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. തായ്‌ലൻഡ് ഇനങ്ങളായ റെഡ് ഐബറി ,സൂപ്പർ ക്വീൻ, നാടൻ മാങ്ങകളായ കോട്ടൂർ കോണം ,കൊളംബ് ,ചക്കരകുട്ടി തുടങ്ങി 100 ലധികം മാങ്ങകൾ കാണാനും കഴിക്കാനും സാധിച്ചെന്ന് ഫെസ്റ്റിൽ പങ്കെടുത്തവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |