കൊച്ചി: ഇരട്ട വിനോദനികുതിയിൽ പ്രതിഷേധിച്ച് നാളെ (വ്യാഴം) സിനിമാപ്രവർത്തകർ ഒരു ദിവസത്തെ സിനിമാബന്ത് നടത്തും. ഷൂട്ടിംഗ് നിറുത്തിവച്ചും വിതരണം നടത്താതെയും തിയേറ്ററുകൾ അടച്ചിട്ടുമാണ് സമരം. ജി.എസ്.ടിക്ക് പുറമെ 10ശതമാനം അധികനികുതി ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് സിനിമാസംഘടനകളുടെ കൂട്ടായ പ്രതിഷേധം.
സിനിമാടിക്കറ്റിനുള്ള 28 ശതമാനം ജി.എസ്.ടി നിരക്ക് 18 ശതമാനമാക്കി കേന്ദ്ര സർക്കാർ കുറച്ചതിന് പിന്നാലെയാണ് അധികനികുതി ഈടാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സെപ്തംബർ മുതൽ നികുതി ഈടാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. നികുതിഭാരം താങ്ങാനാവാത്തത് കൊണ്ടാണ് പുതിയ സിനിമകൾ നന്നായി പ്രദർശിപ്പിക്കുന്ന സമയത്തും സിനിമാബന്ത് എന്ന കടുത്ത തീരുമാനത്തിലെത്തിച്ചതെന്ന് കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ് സെക്രട്ടറി അപ്പച്ചൻ കേരളകൗമുദിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |