നാദാപുരം :ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി കോൺഗ്രസ് കൊടിയുമേന്തി നാദാപുരം പാറക്കടവിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം.വ്യാഴാഴ്ച രാത്രിയാണ് ഇരുന്നൂറോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ടൗണിൽ പ്രകടനം നടത്തിയത്. പ്രധാനമന്ത്രിയെ അസഭ്യം പറഞ്ഞും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ അനുവദിക്കില്ലെന്നുമുള്ള മുദ്രാവാക്യങ്ങളാണ് ഇവർ ജാഥയിലുടനീളം വിളിച്ചത്.ബംഗാൾ മുർഷിദാബാദ് സ്വദേശികളായ തോഴിലാളികളാണ് എന്നാണ് ഇവർ നാട്ടുകാരോട് പറഞ്ഞത്. കോൺഗ്രസ് കൊടിയുമെടുത്ത് നടത്തിയ പ്രകടനത്തിനിടയിൽ ഇവർ രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കുന്നുമുണ്ടായിരുന്നു.
അതി രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകേണ്ട ഇവർ രാത്രി നേരത്തേ തന്നെ കിടന്നുറങ്ങുന്ന ശീലക്കാരാണ്. ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരെ കോൺഗ്രസ്, ലീഗ് നേതാക്കൾ നിർബന്ധിപ്പിച്ച് പ്രകടനമായി റോഡിൽ ഇറക്കുകയായിരുന്നത്രെ. നാട്ടിൽ നടക്കുന്ന അക്രമണങ്ങളേ കുറിച്ചോ പൗരത്വ ബില്ലിനെക്കുറിച്ചോ വിവരം ഇല്ലാത്ത ഇവരെ നിങ്ങളെ ഉടൻ തന്നെ നാട്ടിലേക്ക് ഓടിക്കും അത്തരം നിയമം കേന്ദ്രം കൊണ്ടു വന്നിട്ടുണ്ട് എന്ന് പറഞ്ഞ് ഫലിപ്പിച്ചാണ് പ്രതികരിക്കാൻ റോഡിലിറക്കിയതെന്ന് പറയുന്നു.
എന്നാൽ ഇതര സംസ്ഥാന തൊഴിലാളികൾ അനുമതി കൂടാതെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയിട്ടും കേസെടുക്കാനോ കൂടുതൽ അന്വേഷണം നടത്താനോ പൊലീസ് തയ്യാറായിട്ടില്ല .പാറക്കടവ് ,വളയം ,വാണിമേൽ ,ഭാഗങ്ങളിൽ മാത്രം ആയിരത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത് . എന്നാൽ ഇവർ എവിടുത്തുകാരാണ് എന്നൊന്നും നോക്കാൻ അധികൃതർ ഇതുവരെ തുനിഞ്ഞിട്ടില്ല. പലരുടെയും കയ്യിൽ ഒരു തരത്തിലുള്ള രേഖകളും ഇല്ല. ബംഗാളിന്റെ അതിർത്തി ദേശമായ മുർഷിദാബാദിൽ ബഗ്ളാദേശിൽ നിന്ന് അനധികൃതമായി കുടിയേറിയവരാണ് ഇത്തരത്തിൽ ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ. അതേ സമയം വളയം ,നാദാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം അയ്യായിരത്തോളം ഇതര സം സ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ടെങ്കിലും ആയിരത്തിന് താഴെ പേരുടെ വിവരങ്ങൾ മാത്രമാണ് ഉള്ളത് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |