ന്യൂഡൽഹി: ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേൽ ലോക്സഭയിൽ അറിയിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ദക്ഷിണേന്ത്യക്കാർ ദീർഘകാലമായി മുന്നോട്ടുവെയ്ക്കുന്ന ആവശ്യമാണിത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി കേരളം സന്ദർശിച്ചപ്പോൾ ഇതിനോട് യോജിച്ചിരുന്നതാണ്. നാലു മുതൽ അഞ്ചു കോടി വരെ തീർഥാടകർ ശബരിമലയിൽ എത്താറുണ്ട്. വർഷം 127 ദിവസമാണ് ക്ഷേത്രം ദർശനത്തിനായി തുറക്കുക. എല്ലാ ജാതിമത വിഭാഗക്കാർക്കും പ്രവേശനം അനുവദിക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |