അഗർത്തല: ത്രിപുര ബാർ അസോസിയേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മും കോൺഗ്രസും കൈകോർത്തതോടെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. സി.പി.എമ്മും കോൺഗ്രസ് സഖ്യം പ്രസിഡണ്ട്, സെക്രട്ടറി ഉൾപ്പെടെ സ്ഥാനങ്ങൾ നേടി. 15ൽ 12 സീറ്റിലാണ് സി.പി.ഐ.എമ്മും കോൺഗ്രസും പിന്തുണച്ച സ്ഥാനാർത്ഥികൾ ജയിച്ചു കയറിയത്. എന്നാൽ ബി.ജെ.പി പിന്തുണച്ച സ്ഥാനാർത്ഥികൾക്ക് 3 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ.
ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പും വോട്ടെണ്ണലും നടന്നത്. ബി.ജെ.പിക്കെതിരെ തിരഞ്ഞെടുപ്പിന് മുന്നെതന്നെ കോൺഗ്രസും സി.പി.എമ്മും ഒന്നിച്ചിരുന്നു. മൃണാൾ കാന്തി ബിശ്വാസ്, സുഭാഷിസ് ദേ, കൗശിക് ഇന്ദു എന്നിവരാണ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് വിജയിച്ചവർ. മിതാലി നന്ദി, സുജോയ് സർക്കാർ എന്നിവരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ചത്. അതേസമയം കോണ്‍ഗ്രസും സി.പി.ഐ.എമ്മും ചേര്‍ന്നുണ്ടായ അവിശുദ്ധ സഖ്യത്തിന്റെ ഫലമായാണ് തങ്ങൾ തോറ്റുപോയതെന്നാണ് ബി.ജെ.പി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |