തിരുവനന്തപുരം: 21 ദിവസം രാജ്യത്ത് സാധാരണക്കാർ എങ്ങനെ ജീവിക്കുമെന്ന് പ്രധാനമന്ത്രി ചിന്തിക്കാതെ പോയത് അത്ഭുതമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഈ ദിവസങ്ങളിൽ വീടിന് പുറത്തിറങ്ങരുതെന്നും വീട് ലക്ഷ്മണരേഖയായി കരുതണമെന്നും പറയുന്ന പ്രധാനമന്ത്രി ആ ദിവസങ്ങളിൽ വീട്ടിനുള്ളിലുള്ളവർ എങ്ങനെ ജീവിക്കുമെന്നത് പറയാതെ പോയത് ഏറെ സങ്കടപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
ഒരു സ്വകാര്യ ന്യൂസ് ചാനലിലോടായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രി പ്രഖ്യാപിച്ച 15000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആരോഗ്യമേഖലയ്ക്ക് മാത്രമാണ്. അത് വേണ്ടതുമാണ്. എന്നാൽ പ്രധാനമന്ത്രി മറ്റുമേഖലകളെക്കുറിച്ചൊന്നും പരാമർശിച്ചില്ലെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വിമർശിച്ചു.
ഇന്ന് രാത്രി മുതൽ രാജ്യത്ത് പരിപൂർണ ലോക്ക് ഡൗൺ നിലവിൽ വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. 21 ദിവസത്തേക്കാണ് രാജ്യം ലോക്ക്ഡൗൺ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗൺ ജനതാ കർഫ്യുവിനേക്കാൾ ഗൗരവമുള്ളതാണെന്നും പുറത്തേക്ക് ഇറങ്ങുക എന്നത് 21 ദിവക്കാലത്തേക്ക് മറക്കണമെന്നും രാജ്യത്തോടായുള്ള അഭിസംബോധനയിൽ അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |