തിരുവനന്തപുരം: കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നോൺ ബാങ്കിംഗ് സ്ഥാപനങ്ങൾ, ചിട്ടി സ്ഥാപനങ്ങൾ, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ എന്നിവ പണം പിരിക്കൽ നിറുത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
മറ്റ് നിർദ്ദേശങ്ങൾ:
- പണയത്തിലുള്ള സ്വർണത്തിന്റെ ലേലമടക്കമുള്ള നടപടികൾ ബാങ്കുകൾ നിറുത്തണം.
- കുടിശ്ശിക അടയ്ക്കുന്നതിനുള്ള നോട്ടീസ് അയയ്ക്കുന്നത് നിറുത്തണം.
- വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഫീസ് അടയ്ക്കേണ്ടതിന്റെ കാലാവധി നീട്ടും.
- സാഹചര്യം മുതലെടുത്ത് അത്യാവശ്യത്തിനോടുന്ന ആട്ടോ, ടാക്സി ജീവനക്കാർ അമിതവാടക ഈടാക്കരുത്.
-നിരാലംബരും തെരുവിൽ കഴിയുന്നവരുമായവരെ താമസിപ്പിക്കാൻ ഭക്ഷണം പാകം ചെയ്യാനടക്കം സൗകര്യമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏറ്റെടുക്കണം.
5 കോർപറേഷനുകളും 26 നഗരസഭകളും ഇത് നടപ്പാക്കിയിട്ടുണ്ട്. 31 ക്യാമ്പുകളിലായി 1545 പേർ ഇങ്ങനെ കഴിയുന്നു.
- 4603 ക്യാമ്പുകളിലായി 1,44,145 അതിഥി തൊഴിലാളികളുണ്ട്. ഇവർക്ക് മാസ്ക്, സാനിറ്റൈസർ, സോപ്പ് എന്നിവ ലഭ്യമാക്കും.
- ക്ഷേമനിധി ബോർഡ് വഴി ഏപ്രിലിലെ ആനുകൂല്യവിതരണം തുടങ്ങി
- വളർത്തുമൃഗങ്ങൾക്കും വളർത്തുപക്ഷികൾക്കുമുള്ള തീറ്റകളെത്തിക്കാൻ ഇടപെടൽ.
-പച്ചക്കറികൃഷിയാഗ്രഹിക്കുന്നവർക്ക് വിത്തും വളവും പ്രാദേശിക വോളന്റിയർമാരെത്തിക്കും.
- ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തരമായി നികത്തും
- വാടകക്കെട്ടിടങ്ങൾ ഒഴിപ്പിക്കരുത്.
-ആയുർവേദ കടകൾ തുറക്കണം.
- തെരുവുനായ്ക്കൾക്ക് തദ്ദേശസ്ഥാപനങ്ങൾ ഭക്ഷണം ലഭ്യമാക്കണം.
- എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാ ചോദ്യക്കടലാസുകളും ഉത്തരക്കടലാസുകളും സ്ട്രോങ്റൂമിലേക്ക് വിദ്യാഭ്യാസവകുപ്പ് മാറ്റണം.
- തിരുവനന്തപുരത്ത് നിർമാണത്തിലേർപ്പെട്ടിരുന്ന ബീഹാർ, ജാർഖണ്ഡ് തൊഴിലാളികളുടെ തൊഴിൽപ്രശ്നത്തിൽ നടപടി.
- കൊല്ലം ശാസ്താംകോട്ട, മലപ്പുറം ജില്ലയിലെ ഏതാനും കാവുകളിൽ ഭക്തർ എത്താത്തതിനാൽ ആഹാരം മുടങ്ങിയ കുരങ്ങുകൾ അക്രമാസക്തരാവുന്ന സാഹചര്യത്തിൽ ക്ഷേത്രാധികാരികൾ ഭക്ഷണം നൽകണം.
- സർക്കാരാശുപത്രികളിലെ നവജാതശിശുക്കൾക്കുള്ള വസ്ത്രം പോത്തീസ് നൽകും
- കെയർസെന്ററുകളിലേക്കുള്ള വാട്ടർ പ്യുരിഫയർ, എയർകൂളർ, ടി.വി മുതലായവ എൽ.ജി കമ്പനിയും നൽകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |