തിരുവനന്തപുരം: ജി.ഡി.പിയുടെ പത്ത് ശതമാനമെങ്കിലും വരുന്ന തുക കൊവിഡ് പാക്കേജിനായി മാറ്രിവയ്ക്കണമെന്ന് കേന്ദ്രത്തോട് കേരളം ശുപാർശ ചെയ്യും. കേന്ദ്രത്തിന് സമർപ്പിക്കാനുള്ള വിദഗ്ദ്ധ കർമ്മ സമിതിയുടെ റിപ്പോർട്ടിൽ ഇതുമുണ്ട്. ആരോഗ്യമേഖലയിൽ വൻനിക്ഷേപം നടത്തണം. മരുന്നുകൾ, വെന്റിലേറ്രറുകൾ, പി.പി.ഇകൾ, രോഗനിർണയ സംവിധാനങ്ങളുടെ നിർമ്മാണം എന്നിവയിലും ഊന്നൽ നൽകണം.
മറ്ര് പ്രധാന നിർദേശങ്ങൾ
സംസ്ഥാനങ്ങളുടെ വായ്പാ പരിധി സംസ്ഥാന ജി.ഡി.പിയുടെ 5 ശതമാനമാക്കുക.
എം.എസ്.എം.ഇകളുടെ നിലനില്പിനായി 4 ശതമാനം പലിശയ്ക്ക് പത്തുവർഷം തിരിച്ചടവ് കാലാവധിയുള്ള വായ്പ നൽകണം. ഒരു വർഷം മോറട്ടോറിയവും നൽകണം.
മുദ്ര വായ്പ എടുത്തവർക്കും കിസാൻ ക്രെഡിറ്ര് കാർഡ് ഉള്ളവർക്കും പ്രവർത്തനമൂലധനത്തിന് വായ്പ നൽകണം.
തൊഴിലാളികൾക്ക് പി.എഫ് വിഹിത്തിന്റെ ആറിരട്ടി വായ്പ നൽകണം.
കേരളത്തിലെ ജൻധൻ അക്കൗണ്ടുകാർക്ക് 15,000 കോടി രൂപയുടെ വായ്പ
അനുവദിക്കണം.
ജൻധൻ അക്കൗണ്ടുകാർക്ക് 5,000 രൂപയുടെ വീതം മരുന്നും അത്യാവശ്യവസ്തുക്കളും 6 മാസത്തേക്ക് ജി.എസ്.ടി രജിസ്ട്രേഷനുള്ള കടകളിൽ നിന്ന് നൽകണം. ഈ തുക 30 ദിവസത്തിനകം സർക്കാർ 12 ശതമാനം പലിശ നിരക്കിൽ കടക്കാരന് നൽകണം.
കർഷകർക്ക് തൈകളും വളങ്ങളും നൽകണം.
കർഷകരുടെ വിളവുകൾ സംഭരിക്കാൻ സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണം.
ലോക് ഡൗൺ മൂലം വിവിധ ജനവിഭാഗങ്ങൾക്കുണ്ടായ നഷ്ടം പരിഹാരിക്കാൻ ദീർഘ-ഹ്രസ്വകാല നടപടികൾ വേണം.
30ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക പാക്കേജ് സംസ്ഥാന സർക്കാർ തയ്യാറാക്കണം.
മുതിർന്നവർ, ഭിന്നശേഷിക്കാർ, സ്ത്രീ നാഥയായ കുടുംബങ്ങൾ എന്നിവർക്ക് കേന്ദ്രം നൽകുന്ന തുക മൂന്നുമാസത്തേത് ഒരുമിച്ച് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |