പന്തളം:യൂത്ത് കോൺഗ്രസ് പന്തളം തെക്കേക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുതലോടെ കൂടെയുണ്ട് പദ്ധതി ആരംഭിച്ചു. മാസ്‌കുകൾ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും എത്തിക്കുന്നതാണ് പദ്ധതി. സംസ്ഥാന സെക്രട്ടറി വിമൽ കൈതക്കൽ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ഋഷി.എം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രഘു പെരുമ്പുളിക്കൽ ,വാർഡ് പ്രസിഡന്റ് സുരേഷ് അരുവിക്കര, സിജോ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |