തിരുവനന്തപുരം: ബസ് ചാർജ് വർദ്ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. ഇരട്ടിയാക്കണോയെന്ന് തീരുമാനിച്ചിട്ടില്ല. കേന്ദ്ര നിർദേശപ്രകാരമായിരിക്കും പൊതുഗതാഗതം ആരംഭിക്കുക.
നിരക്ക് വർദ്ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണ്. സാമൂഹിക അകലം പാലിച്ച് സർവീസ് നടത്തുമ്പോൾ 50 ശതമാനം യാത്രക്കാരാണ് ബസിലുണ്ടാവുക. കൂടുതൽ ചർച്ചകൾക്ക് ശേഷം അന്തിമതീരുമാനം കൈക്കൊള്ളും.
സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള സ്പെഷ്യൽ സർവീസിന് ഇരട്ടി ചാർജാണ് ഈടാക്കുന്നത്. പൊതുജനങ്ങളിൽ നിന്നും ഈ തുക ഈടാക്കണോയെന്ന് തീരുമാനിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലെ മലയാളികൾക്കായി ബസ് ഏർപ്പെടുത്തുക പ്രായോഗികമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |