ന്യൂഡൽഹി: ഇന്ത്യയുടെ കയറ്റുമതി വരുമാനം എപ്രിലിൽ ആഗോള ലോക്ക്ഡൗണിനെ തുടർന്ന് 60.28 ശതമാനം ഇടിഞ്ഞ് 1,036 കോടി ഡോളറിലൊതുങ്ങി. 2,607 കോടി ഡോളറായിരുന്നു കഴിഞ്ഞവർഷം ഏപ്രിലിൽ വരുമാനം. ജെം, ജുവലറി, ഗാർമെന്റ്‌സ്, ടെക്‌സ്‌റ്രൈൽസ്, കാർപ്പെറ്ര്‌സ്, ലെതർ, എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ, പെട്രോളിയം ഉത്‌പന്നങ്ങൾ എന്നിവയെല്ലാം കയറ്റുമതി നഷ്‌ടം നേരിട്ടു. ലോക്ക്ഡൗണിനെ തുടർന്ന്, ഡിമാൻഡ് കുറഞ്ഞതും ചരക്കുനീക്കം മന്ദഗതിയിലായതുമാണ് തിരിച്ചടിയായത്.
ഇറക്കുമതിച്ചെലവ് 58.65 ശതമാനം കുറഞ്ഞ് 1,712 ഡോളറായി. മാർച്ചിൽ ഇറക്കുമതിച്ചെലവ് 28.72 ശതമാനം ഇടിഞ്ഞിരുന്നു. ഇലക്‌ട്രോണിക്‌സ്, പെട്രോളിയം, മെഷീനറി, കൽക്കരി, കെമിക്കലുകൾ എന്നിവയുടെ ഇറക്കുമതി കുത്തനെ ഇടിഞ്ഞു. അതേസമയം, വ്യാപാരക്കമ്മി ഏപ്രിലിൽ 676 കോടി ഡോളറാണ്. കയറ്റുമതി വരുമാനവും ഇറക്കുമതി ചെലവും തമ്മിലെ അന്തരമായ ഇത്, 1,533 കോടി ഡോളറായിരുന്നു 2019 ഏപ്രിലിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |