കെ.ജി. അനിൽകുമാർ,
ചെയർമാൻ ആൻഡ് മാനേജിംഗ്
ഡയറക്‌ടർ, ഐ.സി.എൽ ഫിൻകോർപ്പ്
കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സമ്പദ്‌പ്രതിസന്ധി മറികടക്കാനുള്ള സുപ്രധാന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത്. എന്നാൽ, നടപടികൾ എത്രത്തോളം ഫലപ്രദമാണെന്ന് അറിയാൻ, അവ സമൂഹത്തിന്റെ താഴേത്തട്ടിൽ എത്തുംവരെ കാത്തിരിക്കണം.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് (എൻ.ബി.എഫ്.സി) പാക്കേജിൽ ഭാഗിക ക്രെഡിറ്ര് ഗ്യാരന്റി സ്കീം ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളുണ്ട്. മുൻകാലങ്ങളിൽ എൻ.ബി.എഫ്.സികൾക്ക് വായ്‌പ നൽകാൻ മടികാട്ടിയിട്ടുള്ള ബാങ്കുകൾ, ഇത്തരം പ്രഖ്യാപനങ്ങളെ എങ്ങനെ സമീപിക്കുമെന്നത് കണ്ടറിയണം. രാജ്യത്തെ സമ്പദ് പരാധീനതകൾ മറികടക്കാൻ എൻ.ബി.എഫ്.സികൾ സുപ്രധാന പങ്കാണ് എല്ലായ്പ്പോഴും വഹിക്കുന്നത്.
സാധാരണക്കാരന് പണത്തിന് ആവശ്യം വരുമ്പോൾ കൈവശമുള്ള സ്വർണം പണയംവച്ച് വായ്‌പ എടുക്കേണ്ട സാഹചര്യമുണ്ടാകും. ഗതാഗതനിയന്ത്രണങ്ങൾ മാറുകയും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയും ചെയ്യുമ്പോൾ ഗോൾഡ് ലോണുകൾക്ക് ഡിമാൻഡ് കൂടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |