SignIn
Kerala Kaumudi Online
Sunday, 06 July 2025 3.46 PM IST

കോളേജുകൾ ജൂൺ ഒന്നിന് തുറക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഓൺലൈൻ ക്ലാസുകൾ നടത്താനും നിർദേശം

Increase Font Size Decrease Font Size Print Page
pic

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ ജൂൺ ഒന്നിന് തന്നെ തുറക്കണമെന്ന് കാണിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു.റഗുലർ ക്ലാസുകൾ ആരംഭിക്കാൻ കഴിയുന്നതു വരെ ഓൺലൈൻ ക്ലാസുകൾ നടത്താം.

അദ്ധ്യാപകർ അക്കാഡമിക് കലണ്ടർ അനുസരിച്ച് ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ടെന്നും വിദ്യാർത്ഥികൾ അതിൽ പങ്കാളികളാകുന്നുണ്ടെന്നും പ്രിൻസിപ്പൽമാർ ഉറപ്പാക്കണം, ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെയും കൃത്യമായ ഹാജർ രേഖപ്പെടുത്തി സൂക്ഷിച്ച് യഥാസമയം ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് ചെയ്യുകയും വേണം.


ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിന് പ്രിൻസിപ്പൽമാർ ശ്രദ്ധിക്കണം. കൊവിഡ് ബാധയുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചായിരിക്കണം കോളേജുകൾ തുറന്നു പ്രവർത്തിക്കേണ്ടത്. സർവകലാശാല പരീക്ഷകളിൽ പങ്കെടുക്കുന്നതിന് വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണം, ആരോഗ്യ വകുപ്പിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയാക്കാനുളള നടപടി കൈക്കൊള്ളണം,

TAGS: COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.