കോട്ടയം: ആശിഷിന് പ്രായം 25 തികയുന്നതേയുള്ളു. ഇതിനോടകം മോഷ്ടിച്ചത് നൂറിലധികം ബൈക്കുകൾ. പീഡിപ്പിച്ച സ്ത്രീകളുടെ എണ്ണം ആശിഷിന് തന്നെ അറിയില്ല. ഒരോ മോഷണക്കേസുകളിലും ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടന്നശേഷം പരോളിൽ ഇറങ്ങുമ്പോൾ കഴിയുന്നത് ഓരോരോ സ്ത്രീകളോടൊപ്പം. വിവാഹ വാഗ്ദാനം നല്കി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് അവസാനം അകത്തായി. ചിങ്ങവനം സി.ഐ ബിൻസ് ജോസഫാണ് തലനാട്ടിൽ നിന്നും വിരുതനെ പൊക്കിയത്.
പൂഞ്ഞാർ തലനാട് നെല്ലുവേലിൽ ആശിഷ് സോണി പെൺകുട്ടികളെ വളച്ചെടുക്കാൻ അതിവിദഗ്ധനാണെന്ന് പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടി മൂന്നു മാസം മുമ്പാണഅ മൊബൈൽഫോൺ നന്നാക്കാനാണ് കോട്ടയം ടൗണിൽ എത്തിയത്. തുടർന്ന് തിരിച്ച് വീട്ടിലേക്ക് പോവാനായി നാഗമ്പടം ബസ് സ്റ്റാൻഡിലെത്തിയപ്പോൾ ഇയാൾ പിറകെകൂടി പരിചയപ്പെട്ടു. സൂത്രത്തിൽ മൊബൈൽഫോൺ നമ്പർ വാങ്ങിയശേഷം വിളിതുടങ്ങി. ഇയാളുടെ പൈങ്കിളി സംഭാഷണത്തിൽ പെൺകുട്ടി അകപ്പെട്ടുപോയി. തുടർന്ന് ഫേസ്ബുക്കിലൂടെയും ചാറ്റിംഗിലൂടെയും ബന്ധം സുദൃഢമാക്കി.
വിവാഹവാഗ്ദാനം നല്കിയശേഷം പെൺകുട്ടിയെ സന്ദർശിക്കാനെത്തിയ ഇയാൾ സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീടിനുസമീപമുള്ള കപ്പക്കാലായിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ബൈക്ക് മോഷണക്കേസിൽ പ്രതിയായ ഇയാൾ ആറുമാസം മുമ്പ് റിമാൻഡിലിരിക്കെ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കളമശേരിയിലെ ഒരു വീട്ടിൽ സ്ത്രീയോടൊപ്പം ഒളിവിൽ കഴിയുകയായിരുന്ന ആശിഷിനെ പൊക്കുകയായിരുന്നു. മോഷണം നടത്തുന്ന ബൈക്ക് വിറ്റ് കിട്ടുന്ന പണം ആർഭാട ജീവിതത്തിനും സ്ത്രീകൾക്കുമാണ് നല്കിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വീഡിയോ കോൺഫ്രൻസിലൂടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇയാളെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |