ഒഡിഷ: കേരളത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് പോയ കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ച ബസ് അപകടപ്പെട്ട് എട്ട് പേർക്ക് പരിക്കേറ്റു.ഒഡീഷയിലെ ബസ്തയിൽ രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. 40 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ബസ്തയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചതായി ബാലസൂർ ജില്ലാ കളക്ടർ കെ. സുദർശൻ ചക്രവർത്തി പറഞ്ഞു.
ബസ്ത പൊലീസ് സംഭവസ്ഥലത്തെത്തി അപകടത്തെക്കുറിച്ച് അന്വേഷണം നടത്തി. അതേസമയം മറ്റ് കുടിയേറ്റ തൊഴിലാളികളെ അവരുടെ ജന്മദേശത്തേക്ക് തിരിച്ചയക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെ. സുദർശൻ ചക്രവർത്തി ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |