കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് (എം.സി.എക്‌സ്) 62 ശതമാനം വളർച്ചയോടെ 236.50 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2018-19ൽ ലാഭം 146.24 കോടി രൂപയായിരുന്നു. വരുമാനം 398.59 കോടി രൂപയിൽ നിന്നുയർന്ന് 503.11 കോടി രൂപയായി. അവസാനപാദമായ ജനുവരി-മാർച്ചിൽ ലാഭം 60.95 കോടി രൂപയിൽ നിന്ന് 65.50 കോടി രൂപയായി വർദ്ധിച്ചു. 134.94 കോടി രൂപയാണ് വരുമാനം. മുൻവർഷത്തെ സമാനപാദത്തിൽ ഇത് 110.80 കോടി രൂപയായിരുന്നു. ഓഹരി ഉടമകൾക്ക് 300 ശതമാനം ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 30 രൂപയാണ് ലാഭവിഹിതം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |