കോട്ടയം: താഴത്തങ്ങാടി കൊലക്കേസിൽ പ്രതി മുഹമ്മദ് ബിലാലിനെയുമൊത്ത് തെളിവെടുപ്പ് ആരംഭിച്ചു. തണ്ണീർമുക്കം ബണ്ടിനു സമീപം നടത്തിയ തെളിവെടുപ്പിൽ മൂന്നു മൊബൈൽ ഫോണുകളും ദമ്പതിമാരുടെ വീടിന്റെ താക്കോൽക്കൂട്ടവും കത്രികയും കത്തിയും കണ്ടെത്തി.
ഇന്നലെ രാവിലെയാണ് പ്രതിയെയുമായി പൊലീസ് തണ്ണിർമുക്കത്ത് എത്തിയത്. ബണ്ടിനു സമീപത്തെ മൺതിട്ടയിൽ സാധനങ്ങൾ എറിഞ്ഞു കളഞ്ഞ സ്ഥലം പ്രതി കാട്ടിക്കൊടുത്തു. അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ മുങ്ങൽ വിദഗ്‌ധരുടെയും പ്രദേശത്തെ തൊഴിലാളികളുടെയും സഹായത്തോടെയാണ് തൊണ്ടിമുതലുകൾ കണ്ടെത്തിയത്. ഫോണുകളും താക്കോലും കത്രികയും കത്തിയും അടക്കമുള്ളവ പ്ലാസ്റ്റിക്ക് ചാക്കിൽക്കെട്ടിയാണ് എറഞ്ഞതെന്ന് പ്രതി മൊഴി നൽകിയിരുന്നു. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുണിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെ ഇന്ന് ആലപ്പുഴയിൽ ഇയാൾ ഒളിവിൽ താമസിച്ചിരുന്ന ലോഡ്‌ജിൽ എത്തിച്ച് തെളിവെടുക്കും.
രാത്രി മുഴുവൻ ഓൺലൈനിൻ റമ്മി കളി
രാത്രി മുഴുവൻ ഓൺലൈനിൻ റമ്മി കളിക്കുന്നതായിരുന്നു ബിലാലിന്റെ പതിവ്. ഇതുവഴി ലക്ഷങ്ങൾ നഷ്‌ടമായതായി പ്രതി പൊലീസിനോടു പറഞ്ഞു. മലയാളവും ആസാമിയും ഹിന്ദിയും അടക്കം അഞ്ചു ഭാഷകൾ നന്നായി അറിയാം. ഇതരസംസ്ഥാനങ്ങളിലെ ഹോട്ടൽ തൊഴിലാളികളിൽ നിന്നാണ് ഭാഷകൾ പഠിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |