SignIn
Kerala Kaumudi Online
Tuesday, 22 September 2020 10.11 AM IST

നിർദ്ധന വിദ്യാർത്ഥിനികൾക്ക് ഓൺലൈൻ പഠനത്തിന് ടാബ് ലഭ്യമാക്കി ഒ.ബി.സി മോർച്ച

obc
എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അനഘ സുരേന്ദ്രനും പേരാമംഗലം ശ്രീ ദുർഗ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അപർണ്ണ അജയനുമാണ് ഒ.ബി.സി. മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു ടാബ്‌ലെറ്റ് നൽകുന്നു

തൃശൂർ: വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ തോളൂർ പഞ്ചായത്തിൽ നിർദ്ധന വിദ്യാർത്ഥിനികൾക്ക് സഹായഹസ്തവുമായി ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു. എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അനഘ സുരേന്ദ്രനും പേരാമംഗലം ശ്രീ ദുർഗ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അപർണ്ണ അജയനുമാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ റിഷി ടാബ്‌ലെറ്റ് എത്തിച്ചുനൽകിയത്.

വീട്ടിലെ സാമ്പത്തിക പരാധീനതകൾ കാരണം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാതെ വിഷമിക്കുകയായിരുന്ന ഇരുവരും ഒ.ബി.സി. മോർച്ചയുടെ സഹായം തേടുകയായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യം ഒരുക്കുമെന്ന് റിഷി വ്യക്തമാക്കി. ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.വി. നന്ദകുമാർ, സെക്രട്ടറി സന്ധ്യ സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റ് രവി മുള്ളൂർ, ഒ.ബി.സി മോർച്ച നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ്, മഹിളാ മോർച്ച നിയോജക മണ്ഡലം സെക്രട്ടറി ലീന ഷാജി എന്നിവരും ടാബ് ലെറ്റ് കൈമാറൽ ചടങ്ങിൽ പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.