മുംബയ്: റിലയൻസ് ഇൻഡസ്ട്രീസിൽ സൗദി അറേബ്യൻ നിക്ഷേപക ഫണ്ടായ പബ്ളിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പി.ഐ.എഫ്) 11,367 കോടി രൂപയുടെ മുതൽമുടക്കും. 2.32% ഓഹരികളാണ് ഇവർ വാങ്ങുക. രണ്ട് മാസത്തിനുള്ളിൽ റിലയൻസ് ജിയോ പ്ളാറ്റ്ഫോമിൽ നിക്ഷേപിക്കുന്ന പത്താമത്തെ സ്ഥാപനമാണ് പി.ഐ.എഫ്.
ഇതോടെ 24.70 % ഓഹരി പത്ത് സ്ഥാപനങ്ങൾക്ക് കൈമാറി
1,15,693.95 ലക്ഷം കോടി രൂപയാണ് റിലയൻസ് സമാഹരിക്കുക. ലോകത്തെ തന്നെ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു സ്ഥാപനം നിക്ഷേപകരിൽ നിന്ന് സമാഹരിക്കുന്ന ഏറ്റവും വലിയ തുകയാണിത്.
റിലയൻസ് ജിയോയുടെ സാദ്ധ്യതകൾ മുന്നിൽ കണ്ടാണ് നിക്ഷേപങ്ങൾ എത്തുന്നത്.
1.32% ശതമാനം ഓഹരി അമേരിക്കൻ സ്വകാര്യ നിക്ഷേപക സ്ഥാപനത്തിന് നൽകി 6441.3 കോടി രൂപ കൂടി ലഭ്യമാക്കുന്നുണ്ടെന്ന് റിലയൻസ് അറിയിച്ചിട്ടുണ്ട്.
അടുത്ത മാർച്ചോടെ കടരഹിത കമ്പനിയായി മാറാനുള്ള റിലയൻസിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഓഹരി വില്പന. 1.61 ലക്ഷം കോടിയാണ് റിലയൻസിന്റെ കടബാദ്ധ്യത.
റിലയൻസിലെ നിക്ഷേപകർ
ഫേസ് ബുക്ക് 43,574 9.99%
സിൽവർ ലേക്ക് 5,656 1.15%
വിസ്റ്റ 11,367 2.32%
ജനറൽ അറ്റ്ലാന്റിക് 6,598 1.34%
കെ.കെ. ആർ 11,367 2.32%
മുബഡാല 9,093 1.85%
സിൽവർ ലേക്ക് 4,547 0.93%
അബുദാബി ഇൻ. 5,683 1.16 %
സൗദി അറേബ്യ പി.ഐ.എഫ് 11,367 2.32%
ടി.പി.ജി അമേരിക്ക 6441.3 2.32%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |