തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.വിദേശത്തു നിന്നു വന്ന അഞ്ചു പേർക്കും സമ്പർക്കത്തിലൂടെ മൂന്നു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മണക്കാട് സ്വദേശി ആട്ടോ ഡ്രൈവർ (52), ഇദ്ദേഹത്തിന്റെ ഭാര്യ (42), മകൾ (14), വിദേശത്തുനിന്നെത്തിയ വർക്കല സ്വദേശി (27),ആറ്റിങ്ങൽ സ്വദേശി (25), കല്ലയം നെടുമം സ്വദേശി (30),മുക്കോല സ്വദേശി (24), കൊല്ലം പെരുമ്പുഴ സ്വദേശി (19) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മണക്കാട് ഐരാണിമുട്ടം സ്വദേശി നഗരത്തിലെ ആട്ടോ ഡ്രൈവറാണ്. ജൂൺ 12 വരെ ആട്ടോ ഓടിച്ചു. രോഗ ലക്ഷണങ്ങളെത്തുടർന്നുള്ള സ്രവ പരിശോധനയിൽ ഫലം പോസറ്റീവ് ആയി. തുടർന്ന് ഇയാളെയും ഭാര്യയെയും മകളെയും ജനറൽ ആശുപത്രിയിലേക്കു മാറ്റി. ഇവർക്ക് രോഗം ബാധിച്ച ഉറവിടം വ്യക്തമല്ല.
വർക്കല സ്വദേശി ജൂൺ 1 ന് കുവൈറ്റിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലാണെത്തിയത്. അവിടെ നിന്നു കെ.എസ്.ആർ.ടി.സി ബസിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിലെത്തിച്ചു. സ്രവപരിശോധനയിൽ പോസിറ്റീവായതിനെത്തുടർന്ന് ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആറ്റിങ്ങൽ സ്വദേശി, കല്ലയം നെടുമം സ്വദേശി, കല്ലയം മുക്കോല സ്വദേശി എന്നിവർ ജൂൺ 12ന് കുവൈറ്റിൽ നിന്നും കൊച്ചി വിമാനത്താവളത്തിലാണ് എത്തിയത്. അവിടെ നിന്നു ബസിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിലെത്തി. സ്രവപരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. താജികിസ്ഥാനിൽ നിന്നും മടങ്ങിയെത്തിയ കൊല്ലം പെരുമ്പുഴ സ്വദേശിയും സർക്കാർ ക്വാറന്റൈനിലായിരുന്നു. സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.ആകെ 44 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.
ഇന്നലെ 926 പേർ രോഗനിരീക്ഷണത്തിലായി. 518 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി.ജില്ലയിൽ 17946 പേർ വീടുകളിലും 1006 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 29 പേരെ പ്രവേശിപ്പിച്ചു.19 പേരെ ഡിസ്ചാർജ് ചെയ്തു.
137 പേർ ജില്ലയിൽ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 387 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 328 പരിശോധനാഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 43 സ്ഥാപനങ്ങളിലായി 1006 പേർ നിരീക്ഷണത്തിലുണ്ട്.
ആകെ നിരീക്ഷണത്തിലുള്ളവർ -19089
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -17946
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -137
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ-1006
ഇന്നലെ നിരീക്ഷണത്തിലായവർ -926
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |