ബെർലിൻ: ജർമ്മൻ യുവാവ് അബദ്ധത്തിൽ വാങ്ങിയത് 28 ടെസ്‌ല മോഡൽ 3 കാറുകൾ. കൈയിൽ കിട്ടിയ ബിൽ തുക 14 ലക്ഷം യൂറോയും! ഏകദേശം 12 കോടി രൂപ. ടെസ്‌ലയുടെ വെബ്‌സൈറ്റിനുണ്ടായ തകരാറാണ് കെണിയായത്. ഓട്ടോപൈലറ്രോടു കൂടിയ ടെസ്‌ല മോഡൽ 3 വാങ്ങാനാണ് യുവാവും അച്‌ഛനും വെബ്‌സൈറ്റ് സന്ദർശിച്ചത്. ആവശ്യമായ വിവരങ്ങളെല്ലാം നൽകിയ ശേഷം പേമെന്റ് 'കൺഫേം" ചെയ്യാനുള്ള ബട്ടൺ അമർത്തിയപ്പോൾ 'എറർ" കാണിച്ചു.
തുടർന്ന്, 27 തവണകൂടി അവർ ബട്ടൺ അമർത്തി. ഇതോടെയാണ് 28 കാറുകൾ ബുക്ക് ചെയ്യപ്പെട്ടത്. അല്പം കഴിഞ്ഞ്, 28 കാറുകൾ ബുക്ക് ചെയ്‌തെന്ന അറിയിപ്പോടു കൂടി ബിൽ ലഭിക്കുകയായിരുന്നു. നികുതി ഉൾപ്പെടെ ഏകദേശം 50,000 യൂറോയാണ് (ഏകദേശം 45.50 ലക്ഷം രൂപ) ടെസ്‌ല മോഡൽ 3ന് ബെർലിനിൽ വില. അസ്വാഭാവിക ഓർഡർ കണ്ട്, അന്വേഷിച്ച ടെസ്‌ല, വെബ്‌സൈറ്ര് തകരാർ പരിഹരിക്കുകയും യുവാവിനോട് വീണ്ടും ഓർഡർ ചെയ്യാൻ നിർദേശിക്കുകയും ചെയ്‌തു. റോഡ് സിഗ്‌നലുകൾ തിരിച്ചറിഞ്ഞ്, സ്വയം ഡ്രൈവ് ചെയ്യുന്ന സംവിധാനമാണ് ഓട്ടോപൈലറ്ര്. 2019 മുതൽ എല്ലാ പുതിയ ടെസ്‌ല കാറുകളിലും ഈ ഫീച്ചർ സ്‌റ്റാൻഡേർഡ് ആയുണ്ട്. 6,000 മുതൽ 8,000 ഡോളർ വരെയാണ് ഓട്ടോപൈലറ്ര് ഫീച്ചറിന് ടെസ്‌ല ഈടാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |