മൊത്തം രോഗികൾ 5
മാവേലിക്കര: തെക്കേക്കര പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ച കുറത്തികാട് ജംഗ്ഷനിൽ മത്സ്യക്കച്ചവടം നടത്തിയിരുന്ന കുറത്തികാട് സ്വദേശിയുമായി സമ്പർക്കം പുലർത്തിയ മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇയാളുടെ മകൾക്കും ചെറുമകൾക്കും മത്സ്യക്കച്ചവടം നടത്തിയിരുന്നതിന് തൊട്ടടുത്തുള്ള ആക്രി വ്യാപാരിക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ ഭാര്യയ്ക്കും മരുമകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കുറത്തികാട് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.
മത്സ്യക്കച്ചവടം നടത്തിയിരുന്ന കുറത്തികാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് തെക്കേക്കര പഞ്ചായത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും പഞ്ചായത്തിനെ കണ്ടെയിൻമെന്റ് സോൺ ആക്കുകയും ചെയ്തിരുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയ 37 പേരുടെ സ്രവമാണ് പരിശോധനയ്ക്കായി എടുത്തിരുന്നത്. ഇതിൽ 15 പേരുടെ ഫലമാണ് ഇന്നലെ വന്നത്. പുതുതായി കൊവിഡ് സ്ഥിരീകരിച്ച ആക്രി വ്യാപാരിയുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയ്യാറാക്കി ഇവരുടെ സ്രവവും പരിശോധനയ്ക്ക് അയക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |