ന്യൂഡൽഹി:കൊറോണ സിമ്പിളാണ്.ജലദോഷപ്പനിപോലേയൂള്ളൂ. പക്ഷേ കരുതൽ വേണം. പറയുന്നത് നൂറാം വയസിൽ കൊവിഡിനെ തോല്പിച്ച കർണാടകയിലെ ബെല്ലാരി ജില്ലയിലെ ഹുവിന ഹഡഗള്ളി സ്വദേശിയായ ഹല്ലമ്മ. ഈ പ്രായത്തിലും ജീവിതം തിരിച്ചു പിടിച്ച ഹല്ലമ്മ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പ്രചോദനമാവുകയാണ്.
നല്ല ചികിത്സ ലഭിച്ചെന്നും മുത്തശ്ശി പറയുന്നു.ഡോക്ടർമാർ നന്നായി പരിചരിച്ചു. കൃത്യ സമയത്ത് ഭക്ഷണം. ദിവസവും ഒരു ആപ്പിളും അവർ തന്നു. ഇൻജക്‌ഷനും മരുന്നുമെല്ലാം തന്നു, ഇപ്പോൾ ഞാൻ ആരോഗ്യവതിയാണ് '.
ഹല്ലമ്മയുടെ മകനും മരുമകളും കൊച്ചുമകനും കൊവിഡ് ബാധിച്ചു. അവർ വീടുകളിൽ ചികിത്സയിലാണ്. ബാങ്കിൽ ജോലി ചെയ്യുന്ന മകനാണ് ആദ്യം കൊവിഡ് വന്നത്. പിന്നാലെ ഹല്ലമ്മയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഈ മാസം ആദ്യം മഹാരാഷ്ട്രയിൽ നൂറ് വയസുള്ള അർജുൻ ഗോവിന്ദ് നരിംഗ്രേക്കർ എന്ന മുത്തച്ഛനും കൊവിഡിനെ അതീജീവിച്ചിരുന്നു. മുംബയിലെ ആശുപത്രി കിടക്കയിലാണ് അദ്ദേഹം നൂറാം പിറന്നാൾ ആഘോഷിച്ചത്.ഡൽഹിയിൽ രണ്ട് മാസം മുമ്പ് 106 വയസുള്ള മുക്താർ അഹമ്മദും കൊവിഡിനെ അതിജീവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |