തൃപ്രയാർ: മുൻ എം.എൽ.എ നാട്ടിക പി.കെ അബ്ദുൾ മജീദ് സാഹിബ് മതേതര വാദിയും ജനാധിപത്യവാദിയുമായ രാഷ്ട്രീയ നേതാവായിരുന്നുവെന്ന് സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായപെട്ടു. പി.കെ അബ്ദുൾ മജീദ് സാഹിബ് ഫൗണ്ടേഷൻ നാട്ടിക ഗവൺമെന്റ് ഫിഷറീസ് സ്‌കൂളിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം നേടിയ സ്‌കൂളിനെയും അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു അദ്ധ്യക്ഷനായി. കെ.പി.സി.സി ന്യൂനപക്ഷ സെൽ ജില്ലാ ചെയർമാൻ നൗഷാദ് ആറ്റുപറമ്പത്ത്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂൺ റഷീദ് എന്നിവർ ഉപഹാരം വിതരണം ചെയ്തു. പി.എം സിദ്ദിഖ്, സി.ജി അജിത് കുമാർ, കെ.വി സുകുമാരൻ, ഇ.യു മുഹമ്മദ് അദീബ് എന്നിവർ സംസാരിച്ചു. നാട്ടിക ഫിഷറീസ് സ്‌കൂൾ പി.ടി.എ പ്രസിഡന്റ് യു.കെ ഗോപാലൻ, സ്‌കൂൾ അദ്ധ്യാപിക ശാന്തി ടീച്ചർ എന്നിവർ വിജയത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |