തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പച്ച വർഗീയതയാണ് കോടിയേരി തനിക്കെതിരെ പറഞ്ഞത്. പത്ത് നാൽപത് വർഷമായി താൻ ഈ തൊഴിലിനിറങ്ങിയിട്ട്. തന്റെ ഡി.എൻ.എ എന്താണെന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാം. സംസ്ഥാന സെക്രട്ടറിയുടെ പദവിയിൽ ഇരിക്കാൻ പോലും കോടിയേരി യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.
ഇടത് സർക്കാരിന്റെ തുടർഭരണം ഒഴിവാക്കാൻ 91ലേതുപോലുള്ള അവിശുദ്ധ 'കോലീബി' സഖ്യത്തിന് ശ്രമം നടക്കുന്നുവെന്നകോടിയേരിുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.സ്വർണക്കടത്ത് കേസിനെ കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരത്തെ തന്നെ അറിയാം. അതെ കുറിച്ച് ആദ്യം കോടിയേരി തന്നെ പറയട്ടെ . ബാക്കി കാര്യങ്ങൾ അതിന് ശേഷം പറയാമെന്നും തന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |