പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 32 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതിൽ എട്ടു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും ഏഴു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 17 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ ആറു പേർ കുമ്പഴ ക്ലസ്റ്ററിലുളളവരും മൂന്നു പേർ അടൂർ ക്ലസ്റ്ററിലുളളവരും ഒരാൾ കോട്ടാങ്ങൽ ക്ലസ്റ്ററിലുളളതുമാണ്. മൂന്നു പേരുടെ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല. സമ്പർക്കം വ്യക്തമല്ലാത്ത രണ്ട് രോഗബാധ റിപ്പോർട്ട് ചെയ്തതിനാൽ പുറമറ്റം വാർഡ് നമ്പർ 12 ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി മാറിയിട്ടുണ്ട്.
ജില്ലയിൽ ഇതുവരെ 1623 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 737 പേർ സമ്പർക്കം മൂലമാണ് രോഗബാധ. ഇന്നലെ 46 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1188 ആണ്.
ജില്ലക്കാരായ 433 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 422 പേർ ജില്ലയിലും 11 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 104 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 96 പേരും അടൂർ ജനറൽ ആശുപത്രിയിൽ ആറു പേരും റാന്നി മേനാംതോട്ടം സി.എഫ്.എൽ.ടി.സിയിൽ 80 പേരും, പന്തളം അർച്ചന സി.എഫ്.എൽ.ടി.സിയിൽ 31 പേരും ഇരവിപേരൂർ സി.എഫ്.എൽ.ടി.സിയിൽ 21 പേരും കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സി.എഫ്.എൽ.ടി.സിയിൽ 95 പേരും ഐസൊലേഷനിൽ ഉണ്ട്.
സ്വകാര്യ ആശുപത്രികളിൽ 12 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 445 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. ഇന്നലെ 37 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 4049 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്ന് തിരിച്ചെത്തിയ 1260 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 1484 പേരും നിരീക്ഷണത്തിലാണ്. ആകെ 6793 പേർ നിരീക്ഷണത്തിലാണ്.
സമ്പർക്കം മുഖേന രോഗം ബാധിച്ചവർ
1) പുറമറ്റം സ്വദേശിനി (29). കുമ്പനാടുളള ദന്തൽ ക്ലിനിക്കിൽ ജോലി ചെയ്യുന്നു.
2) മൈലപ്ര സ്വദേശിനി (26). കുമ്പഴ ക്ലസ്റ്ററിൽ നിന്ന് രോഗബാധിതയായി.
3) മൈലപ്ര സ്വദേശിനി (46). കുമ്പഴ ക്ലസ്റ്ററിൽ നിന്ന് രോഗബാധിതയായി.
4) മൈലപ്ര സ്വദേശിനി (22). കുമ്പഴ ക്ലസ്റ്ററിൽ നിന്ന് രോഗബാധിതയായി.
5) വി.കോട്ടയം സ്വദേശി (46). കേരള ബാങ്ക് ജീവനക്കാരനാണ്. അടൂർ ക്ലസ്റ്ററിൽ നിന്ന് രോഗബാധിതനായി.
6) പഴകുളം സ്വദേശി (16). അടൂർ ക്ലസ്റ്ററിൽ നിന്ന് രോഗബാധിതനായി.
7) പഴകുളം സ്വദേശി (18). അടൂർ ക്ലസ്റ്ററിൽ നിന്ന് രോഗബാധിതനായി.
8) പ്രമാടം സ്വദേശി (65). കുമ്പഴ ക്ലസ്റ്ററിൽ നിന്ന് രോഗബാധിതനായി.
9) കുമ്പഴ എസ്റ്റേറ്റിലെ ഡ്രൈവർ (25). സമ്പർക്കപശ്ചാത്തലം വ്യക്തമല്ല.
10) കോട്ടാങ്ങൽ സ്വദേശി (33). കോട്ടാങ്ങൽ ക്ലസ്റ്ററിൽ നിന്ന് രോഗബാധിതനായി.
11) പത്തനംതിട്ട സ്വകാര്യ ലാബിലെ ജീവനക്കാരൻ (24). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളതാണ്.
12) വളളിക്കോട് സ്വദേശി (52). പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നു.
13) പത്തനംതിട്ട സ്വദേശി (31). പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ മുൻപ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളതാണ്.
14) പുറമറ്റം സ്വദേശി (69). സമ്പർക്കപശ്ചാത്തലം വ്യക്തമല്ല.
15) ആനന്ദപ്പളളി സ്വദേശി (26). അടൂരിൽ മുൻപ് രോഗബാധിതനായ ഓട്ടോ ഡ്രൈവറുടെ സമ്പർക്കപ്പട്ടികയിൽ ഉളളതാണ്.
16) കടമ്മനിട്ട സ്വദേശിനി (65). കുമ്പഴ ക്ലസ്റ്ററിൽ നിന്ന് രോഗബാധിതയായി.
17) കടമ്മനിട്ട സ്വദേശി (68). കുമ്പഴ ക്ലസ്റ്ററിൽ നിന്ന് രോഗബാധിതനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |