കൊച്ചി: പുതുതായി ആരംഭിച്ച ഓൺലൈൻ ഡിഗ്രി കോഴ്‌സായ ബി.എസ്‌സി ഡിഗ്രി ഇൻ പ്രോഗ്രാമിംഗ് ആൻഡ് ഡേറ്രാ സയൻസിലേക്ക് ഐ.ഐ.ടി മദ്രാസ് അപേക്ഷ ക്ഷണിച്ചു. www.onlinedegree.iitm.ac.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാഫോം ലഭിക്കും. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും വെബ്‌സൈറ്രിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷാ ഫീസായ 3,000 രൂപയും ഇതൊടൊപ്പം അടയ്ക്കണം. സെപ്‌തംബർ 15 ആണ് അവസാന തീയതി. പരമാവധി 2.50 ലക്ഷം അപേക്ഷകളേ സ്വീകരിക്കൂ. ഇംഗ്ളീഷ്, കണക്ക് വിഷയങ്ങൾ പഠിച്ച് പ്ളസ് ടു വിജയിച്ചവർക്ക് കോഴ്‌സിൽ ചേരാം. 2020ൽ പ്ളസ് ടു പാസായവർക്കും അപേക്ഷിക്കാവുന്നതാണ്.