കോഴിക്കോട് : ജില്ലയിൽ ഇന്നലെ 130 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 107 പേർക്കും വൈറസ് ബാധ സമ്പർക്കം വഴിയാണ്. പത്ത് പേരുടെ ഉറവിടം വ്യക്തമല്ല. ഇന്നലെ 257 പേർ രോഗമുക്തരായി. ഇപ്പോൾ കോഴിക്കോട് സ്വദേശികളായി 1,122 പേരാണ് ചികിത്സയിലുള്ളത്.
വിദേശത്ത് നിന്ന് എത്തിയ 9 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ നാലു പേരും പോസിറ്റീവായി. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ മാത്രം സമ്പർക്കം വഴി രോഗം ബാധിച്ച 48 പേരുണ്ട്. താമരശ്ശേരിയിൽ 13 പേർക്കും ഉണ്ണികുളത്ത് 10 പേർക്കും രോഗം ബാധിച്ചു. നാല് ആരോഗ്യപ്രവർത്തകർക്കും പോസിറ്റീവായി.
വിദേശത്ത് നിന്ന് എത്തിയവവർ 9
അഴിയൂർ, ചെക്യാട്, കൊടുവളളി, പേരാമ്പ്ര, പുറമേരി, ഉണ്ണികുളം സ്വദേശികൾ.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ 4
ചെക്യാട്, കോട്ടൂർ, ഉളേള്യരി, ബാലുശ്ശേരി സ്വദേശികൾ.
ഉറവിടം വ്യക്തമല്ലാത്തവർ 10
ബാലുശ്ശേരി, കാവിലുംപാറ, കൊടുവളളി, തലക്കുളത്തൂർ, ഒളവണ്ണ, നടുവണ്ണൂർ, താമരശ്ശേരി, താമരശ്ശേരി, വടകര,
ആയഞ്ചേരി സ്വദേശികൾ.
സമ്പർക്കം വഴി 107
കോഴിക്കോട് കോർപ്പറേഷൻ : ബേപ്പൂർ, കുണ്ടുപറമ്പ്, കൊമ്മേരി, വെള്ളയിൽ, മാനാഞ്ചിറ, പുതിയകടവ്, നല്ലളം, നടക്കാവ്, നെല്ലിക്കോട്, മീഞ്ചന്ത, പയ്യാനക്കൽ, കല്ലായ്, വേങ്ങേരി, ഡിവിഷൻ 20, 66, 56, 22 സ്വദേശികളായി 48 പേരും
ബാലുശ്ശേരി, ചോറോട്, കൊടുവളളി, കൊടുവളളി, കാക്കൂർ, നന്മണ്ട, മുക്കം, ഒളവണ്ണ, പയ്യോളി, പേരാമ്പ്ര, പുതുപ്പാടി, തലക്കുളത്തൂർ,
താമരശ്ശേരി, കായണ്ണ, കട്ടിപ്പാറ, ആയഞ്ചേരി, തിരുവളളൂർ, ഉണ്ണികുളം, അഴിയൂർ, പെരുവയൽ, നൊച്ചാട്, ചേളന്നൂർ സ്വദേശികളായി 59 പേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |