SignIn
Kerala Kaumudi Online
Friday, 23 October 2026 10.00 AM IST

സെൻസർ സാനിറ്റൈസർ മെഷീനുമായി പത്താംക്ലാസുകാരൻ

lockel-must
കാർത്തിക്ക് നിർമ്മിച്ച സാനിറ്റൈസർ മെഷീൻ ഫറോക്ക് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ​ജയൻ ​​ ഏറ്റുവാങ്ങുന്നു.

ഫറോക്ക്:​ ഫറോക്ക് പൊലീസ് സ്റ്റേഷനിലെത്തുന്നവർക്ക് സാനിറ്റൈസർ വേണോ, കാർത്തിക്ക് നിർമ്മിച്ച് നൽകിയ യന്ത്രത്തിനടുത്ത് കൈ കാണിച്ചാൽ മതി. ഗവ: ഗണപത് ഹയർ സെക്കൻഡറി സ്കൂളിലെ 10‌ാം ക്ലാസ് വിദ്യാർത്ഥി എം.കെ.കാർത്തിക്കാണ് കൈകൊണ്ട് തൊടാതെ സാനിറ്റൈസറെടുക്കുന്ന മെഷീൻ നിർമ്മിച്ച് ശ്രദ്ധേയനായത്. സാനിറ്റൈസർ ബോട്ടിലിൽ​ ​സ്പർശിക്കുന്നത് രോഗ വ്യാപനത്തിന് സാദ്ധ്യതയു​ണ്ടെന്ന തിരിച്ചറിവിലാണ് കാർത്തിക് ഇങ്ങനെയൊരു മെഷീൻ നിർമ്മിച്ചത്.​ ഫാറൂ​ഖ് ​ കോളേജിനടുത്ത് കൊടക്കല്ലുപറമ്പിൽ ​ കാർപ്പന്ററായ​ ​സാബുവിന്റെ മകനാണ് ഈ കൊച്ചു ശാസ്ത്രജ്ഞൻ. സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ​ജയൻ ​ മെഷീൻ ഏറ്റുവാങ്ങി. അൾട്രാ സോണിക് സെൻസറും മോട്ടോറും ഉപയോഗിച്ചാണ് മെഷീൻ നിർമ്മിച്ചതെന്ന് കാർത്തിക് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL