തിരുവനന്തപുരം: നിലവിലെ ക്രൈം ബ്രാഞ്ച് ഐ.ജി ടോമിൻ ജെ. തച്ചങ്കരിക്ക് ഡി.ജി.പി ആയി സ്ഥാനക്കയറ്റം നല്‍കി നൽകി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി. തച്ചങ്കരിക്ക് പുതിയ നിയമനം പിന്നീട് നൽകുമെന്നും പൊലീസിന് പുറത്തുള്ള പദവിയാകും ലഭിക്കുക എന്നും വിവരമുണ്ട്. അടുത്ത റോഡ് സേഫ്റ്റി കമ്മീഷണറുടെ പദവിയിൽ വരുന്ന ഒഴിവിലേക്കാണ് തച്ചങ്കരിയെ ഡി.ജി.പി ആയി സ്ഥാനക്കയറ്റം നല്‍കി ഉത്തരവ് ഇറക്കിയിരിക്കുന്നത്.
നിലവിൽ ഈ സ്ഥാനത്തുള്ള ശേഖര്‍ റെഡ്ഢി ഈ മാസം 31 ന് വിരമിക്കും. അടുത്ത വര്‍ഷം ജൂൺ മാസം സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ നിന്ന് ലോക്‌നാഥ് ബെഹ്റ വിരമിക്കുമ്പോള്‍ ടോമിന്‍ ജെ തച്ചങ്കരി ആ സമയത്തെ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായി മാറും.കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ പോലീസ് മേധാവി ആയി സേവനമനുഷ്ഠിച്ച ആളാണ് തച്ചങ്കരി.
കണ്ണൂര്‍ റേഞ്ച് ഐ.ജി, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ഫയര്‍ ഫോഴ്‌സ് മേധാവി എന്നിങ്ങനെ നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ സർവീസാണ് ടോമിൻ ജെ. തച്ചങ്കരിക്ക് ബാക്കി നിൽക്കുന്നത്.
Content Highlights: Tomin J Thachankary promoted to DGP rank.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |