തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്‌മെന്റ് ഇന്ന് രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് www.hscap kerala.gov.in എന്ന വെബ്സൈറ്റിലെ Candidate Login -SWS എന്ന ലിങ്കിൽ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ ട്രയൽ റിസൾട്ട് പരിശോധിക്കാം. എട്ടിന് വൈകിട്ട് അഞ്ച് വരെ ട്രയൽ റിസൾട്ട് പരിശോധിക്കാം.
എന്തെങ്കിലും തിരുത്തുകൾ ആവശ്യമുണ്ടെങ്കിൽ കാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിൽ തിരുത്തലുകൾ/ ഉൾപ്പെടുത്തലുകൾ എട്ടിന് വൈകിട്ട് അഞ്ചിനുള്ളിൽ പൂർത്തിയാക്കണം. തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സംശയങ്ങളുള്ളവർക്ക് സമീപത്തെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കുകളുടെ സഹായം തേടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |