തിരുവനന്തപരം: ജില്ലയിൽ ഇന്നലെ 528 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം രോഗികളുള്ള ജില്ലയായി തലസ്ഥാനം തുടരുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 501 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 13 പേരുടെ ഉറവിടം കണ്ടെത്താനായില്ല. മൂന്ന് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ ഏഴ് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പത് ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. കണ്ണേറ്റുമുക്ക് സ്വദേശി സുധ (58), കാഞ്ഞിരംകുളം സ്വദേശി കുമാരദാസ് (68), അമരവിള സ്വദേശി മനോഹരൻ (56), നെട്ടയം സ്വദേശി ഓമന (66) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ബീമാപള്ളി, കരമന, മണക്കാട്, പാറശാല, അമരവിള, പെരുങ്കടവിള, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലാണ് ഇന്നലെ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്‌തത്. രാജാജി നഗറിലും കരിമഠം കോളനിയിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്നലെ 618 പേർ രോഗമുക്തി നേടി. നിലവിൽ 4949 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.
നിരീക്ഷണത്തിലുള്ളവർ 22,300
വീടുകളിൽ 18,213
ആശുപത്രികളിൽ 3,510
കൊവിഡ് കെയർ സെന്ററുകളിൽ 577
പുതുതായി നിരീക്ഷണത്തിലായവർ 1,633
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |