കൊല്ലം: വിവാഹം കഴിക്കണമെന്ന തന്റെ ആവശ്യം അംഗീകരിക്കാത്ത വീട്ടുകാരോടുള്ള പ്രതിഷേധസൂചകമായി ആറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് പത്താം ക്ലാസ് ക്ലാസുകാരൻ. കൊല്ലം ചാത്തന്നൂരിന് സമീപം ഇത്തിക്കരയാറ്റിലാണ് വിചിത്രമായ സംഭവം നടന്നത്. പത്താം ക്ലാസ് പാസായതോടെയാണ് പാരിപ്പള്ളി സ്വദേശിയായ 17 വയസ് മാത്രം പ്രായമുള്ള കൗമാരക്കാരൻ വിവാഹം കഴിക്കാമെന്ന തന്റെ 'എളിയ' ആഗ്രഹം മാതാപിതാക്കളുമായി പങ്കുവച്ചത്.
എന്നാൽ കൗമാരക്കാരന്റെ ഈ മോഹത്തിന് മാതാപിതാക്കൾ തടസം നിന്നതോടെ പാരിപ്പള്ളിയിൽ നിന്നും ബസിലേറി നേരെ ഇത്തിക്കരയിൽ ചെന്നിറങ്ങുകയായിരുന്നു. ഇവിടെയുള്ള ആറ്റിൽ ചാടി ആത്മഹത്യ ചെയ്തുകൊണ്ട് മാതാപിതാക്കളോടുള്ള പ്രതിഷേധം രേഖപ്പെടുത്തുകയെന്നതായിരുന്നു കൗമാരക്കാരന്റെ ഉദ്ദേശം. പക്ഷെ, നേരത്തെ താൻ നീന്തൽ പഠിച്ചിട്ടുണ്ടെന്ന കാര്യം അൽപ്പസമയത്തേക്ക് കുട്ടി മറന്നുപോയിരുന്നുവെന്ന് വേണം കരുതാൻ.
ഇത്തിക്കരയാറ്റിൽ ചാടി അൽപ്പം വെള്ളം കുടിച്ചപ്പോൾ പത്താം ക്‌ളാസുകാരൻ താനറിയാതെ തന്നെ നീന്തി തുടങ്ങി. വേലിയേറ്റത്തിൽ സമയത്ത് ആറ്റിലേക്ക് എടുത്തുചാടുന്ന കുട്ടിയെ കണ്ട ചിലർ കൗമാരക്കാന്റെ ഒപ്പം ചാടുകയും ഒടുവിൽ രക്ഷപ്പെടുത്തി കരയിലേക്ക് കൊണ്ടുവരികയുമായിരുന്നു. അധികം വൈകാതെ ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തുകയും കൗമാരക്കാരന്റെ സാഹസം കണ്ട് കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |