തിരുവനന്തപുരം: ക്ഷേത്രത്തിൽ ബന്ധുക്കൾക്കൊപ്പമെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിലായി. ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മുടപുരത്തെ ഒരു ക്ഷേത്രത്തിൽ പൂജാരിയായ ശ്രീകുമാർ നമ്പൂതിരിയെയാണ് (38) ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ 8നായിരുന്നു സംഭവം. വീട്ടുകാർക്കൊപ്പം ക്ഷേത്രത്തിൽ തൊഴാനെത്തിയ പെൺകുട്ടിയ്ക്ക് നൂൽജപിച്ച് നൽകാൻ വഴിപാട് നടത്തിയിരുന്നു. വഴിപാടും പ്രസാദവും കൈമാറാനെന്ന വ്യാജേന വഴിപാട് പുരയിലേക്ക് വിളിച്ചുവരുത്തിയ പെൺകുട്ടിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പെൺകുട്ടി ഒച്ചവച്ചതിനെ തുടർന്ന് ഓടിയെത്തിയ വീട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ ചിറയിൻകീഴ് പൊലീസിൽ നൽകിയ പരാതിയിലാണ് പൂജാരിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതായി പൊലീസ് വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |