ദുബായ്∙ 14,000 യു.എസ് ഡോളറും (10,28,671 ഇന്ത്യൻ രൂപ) സ്വർണവും അടങ്ങിയ ബാഗ് തിരികെ നൽകിയ യു.എ.ഇയിലെ ഇന്ത്യക്കാരന് പൊലീസിന്റെ ബഹുമതി. ദുബായിൽ താമസിക്കുന്ന റിതേഷ് ജെയിംസ് ഗുപ്തയ്ക്കാണ് ദുബായ് പൊലീസിന്റെ അഭിനന്ദനം ലഭിച്ചത്. ഇദ്ദേഹത്തിന്റെ സത്യസന്ധതയെ ദുബായ് പൊലീസ് പ്രശംസിക്കുകയും അഭിനന്ദന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തുവെന്ന് ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു.
ഇയാൾ പൊലീസിൽ ഏൽപ്പിച്ച ബാഗിൽ 14,000 യു.എസ് ഡോളറും 2,00,000 ദിർഹം (40,01,061.41 ഇന്ത്യൻ രൂപ) സ്വർണവും ഉണ്ടായിരുന്നു. അൽ ഖുസൈസ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് അബ്ദുല്ല സലിം അൽ അഡിദിയാണ് പൊലീസ് സ്റ്റേഷനിൽ വച്ച് റിതേഷിന് അവാർഡ് നൽകിയത്. അവാർഡ് നൽകിയതിന് റിതേഷ് ദുബായ് പൊലീസിന് നന്ദി അറിയിച്ചു. അതേസമയം, ബാഗിന്റെ ഉടമയെ കണ്ടെത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |