തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ 'ജീവനി' ആരോഗ്യ പാനീയം പുറത്തിറക്കി. ഹോർട്ടികൾച്ചർ കോളേജിലെ ഭക്ഷ്യസംസ്‌കരണ വകുപ്പ് വികസിപ്പിച്ചെടുത്തതാണ് 'ജീവനി'. പാനീയതിന്റെ വിപണനോദ്ഘാടനം ചീഫ് വിപ്പ് അഡ്വ. കെ. രാജൻ നിർവഹിച്ചു. മഞ്ഞൾ, ഇഞ്ചി, കുരുമുളക്, നെല്ലിക്ക, നാരങ്ങ എന്നിവയിലെ ഔഷധഗുണങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ആരോഗ്യ പാനീയം തയ്യാറാക്കിയിരിക്കുന്നത്.
* സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളെ സഹായിക്കാനായി കേരള കാർഷിക സർവകലാശാലയിലെ വിജ്ഞാന വ്യാപന വിഭാഗം മാർഗരേഖ തയ്യാറാക്കി.
* കാർഷിക വിജ്ഞാന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രമോഷണൽ വീഡിയോയുടെ പ്രകാശനം നടന്നു.
* കാർഷിക സംരംഭകത്വ വികസനത്തിനായി ആർ.കെ.വി.വൈ റഫ്ത്താർ പദ്ധതിയുടെ ധനസഹായത്തോടെ അഗ്രി ബിസിനസ് ഇൻക്യുബേഷൻ.
*ഇൻക്യൂബേഷൻ ഗ്രാന്റിന് വേണ്ടി ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത സംരംഭകരുടെ പരിശീലന പരിപാടി നടന്നു
* ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ വിളകളുടെ ഉത്പാദന പ്രോട്ടോക്കോളും പ്രദേശിക ഉൽപ്പാദന പദ്ധതികളും തയ്യാറാക്കാനുള്ള പരിപാടികൾക്കും തുടക്കമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |