ഭക്ഷ്യവിലപ്പെരുപ്പം മേലോട്ട്
ന്യൂഡൽഹി: റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ആഗസ്‌റ്റിൽ 6.69 ശതമാനമായി കുറഞ്ഞു. ജൂലായിൽ ഇത് 6.73 ശതമാനമായിരുന്നു. അതേസമയം, ഇത് നാലു ശതമാനത്തിന് താഴെയാണെങ്കിൽ മാത്രമേ പലിശഭാരം കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറാകൂ.
ഭക്ഷ്യവിലപ്പെരുപ്പം കൂടുന്നത് റിസർവ് ബാങ്കിനെ ആശങ്കപ്പെടുത്തും. ആഗസ്റ്റിൽ ഇത് 9.05 ശതമാനത്തിൽ നിന്ന് 9.62 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്.
മൊത്തവിലയും ഉയരുന്നു
മൊത്തവില (ഹോൾസെയിൽ) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം കഴിഞ്ഞമാസം 0.16 ശതമാനത്തിലേക്ക് ഉയർന്നു. തുടർച്ചയായി നാലുമാസം നാണയച്ചുരുക്കത്തിൽ (നെഗറ്റീവ് നിരക്ക്) തുടർന്നശേഷമാണ് കുതിപ്പ്. ജൂലായിൽ ഇത് നെഗറ്റീവ് 0.52 ശതമാനമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |