കോഴിക്കോട്: ജില്ലയിൽ 404 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 368 പേർ സമ്പർക്ക രോഗികളാണ്. 15 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 12 പേരും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒമ്പത് പേരും കൊവിഡ് രോഗികളായി.
കോർപ്പറേഷൻ പരിധിയിൽ 161 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. ആറ് ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി. 3479 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 348 പേർ ഇന്നലെ രോഗമുക്തി നേടി.
വിദേശത്ത് നിന്ന് എത്തിയവർ -12
ചേമഞ്ചേരി- 2, ഏറാമല -2, കട്ടിപ്പാറ-1, കിഴക്കോത്ത്- 1, കൊയിലാണ്ടി -1, മാവൂർ -1, നരിക്കുനി- 4.
ഇതര സംസ്ഥാനം- 9
കൊയിലാണ്ടി -1, കോർപ്പറേഷൻ- 3, മാവൂർ- 3, നരിക്കുനി -1, പെരുവയൽ -1.
ഉറവിടം അറിയാത്തവർ- 15
ചക്കിട്ടപ്പാറ -1, ചെറുവണ്ണൂർ -1, കോട്ടൂർ -1, കടലുണ്ടി -1, കൊയിലാണ്ടി -1, കോർപ്പറേഷൻ -2, ഒളവണ്ണ -1, പയ്യോളി -2, ഓമശ്ശേരി -1, തിരുവള്ളൂർ-1, വടകര- 3.
സമ്പർക്കം- 368
കോഴിക്കോട് കോർപ്പറേഷൻ-159 (ചെറുവണ്ണൂർ, മാങ്കാവ്, വെസ്റ്റ് ഹിൽ, ചേവരമ്പലം, പുതിയകടവ്, മലാപ്പറമ്പ്, പുതിയങ്ങാടി, എലത്തൂർ, കൊളത്തറ, കല്ലായി, പന്നിയങ്കര, നല്ലളം, ബേപ്പൂർ, നടക്കാവ്, മാറാട്, ചിന്താവളപ്പ്, കരുവിശ്ശേരി, പുതിയറ, നെല്ലിക്കോട്, വെള്ളയിൽ , മേരിക്കുന്ന്, ചാലപ്പുറം, കൊമ്മേരി, ബിലാത്തികുളം, മാത്തറ, വെള്ളയിൽ), എടച്ചേരി -13, ചോറോട് -4, കടലുണ്ടി- 4, കൊടുവളളി -1, ഉണ്ണികുളം -3, മേപ്പയ്യൂർ -1, ബാലുശ്ശേരി- 1, ചെങ്ങോട്ടുകാവ് -2, ചെറുവണ്ണൂർ -1,മൂടാടി -1,കുരുവട്ടൂർ -7,ചാത്തമംഗലം -6,ചേളന്നൂർ- 2, പുതുപ്പാടി -1,വടകര -21,കൊയിലാണ്ടി -17, ഒളവണ്ണ- 7, പെരുവയൽ -15, കട്ടിപ്പാറ -5, കക്കോടി -5, വേളം- 2, കുന്ദമംഗലം- 3,ചേമഞ്ചേരി- 15, ഏറാമല -4, കീഴരിയൂർ- 5, കോടഞ്ചേരി -3, കോട്ടൂർ- 8, മാവൂർ -3,പയ്യോളി -27, പെരുമണ്ണ- 7, രാമനാട്ടുകര- 2, തിരുവള്ളൂർ -2, തുറയൂർ -1, വളയം -7, നരിക്കുനി- 1, കൂത്താളി -1, മലപ്പുറം -1.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |