തൃശൂർ: 190 പേർ രോഗമുക്തരായ ദിനത്തിൽ ജില്ലയിൽ 351 പേർക്ക് കൂടി കൊവിഡ്. ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,709 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലുണ്ട്. ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8360 ആണ്. 5,566 പേർ രോഗമുക്തരായി. സമ്പർക്കം വഴി 346 പേർക്കാണ് രോഗബാധയുണ്ടായത്. ഇതിൽ ഏഴ് പേരുടെ രോഗ ഉറവിടം അറിയില്ല. 915 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 9783 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
ക്ലസ്റ്ററുകൾ
അമല ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ): 2
വൈമാൾ ക്ലസ്റ്റർ: 2
ആരോഗ്യ പ്രവർത്തകർ -11
മറ്റ് സമ്പർക്ക കേസുകൾ - 324
വിദേശത്തു നിന്ന് എത്തിയവർ- 1
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ - 4
പ്രത്യേക പരിരക്ഷ വേണ്ട വിഭാഗം
രോഗ ബാധിതരിൽ 60 വയസിന് മുകളിൽ
23 പുരുഷൻമാർ 18 സ്ത്രീകൾ
പത്ത് വയസിന് താഴെ
14 ആൺകുട്ടികൾ 9 പെൺകുട്ടികൾ
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
തൃശൂർ: ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂർ ഡിവിഷൻ 26 (വി.പി തുരുത്ത്), എറിയാട് വാർഡ് 1 (രാമൻ റോഡ് മുതൽ വാർഡ് 23 തുടക്കം വരെയും കിഴക്ക് മെട്രോ സൂപ്പർമാർക്കറ്റ് വരെയും), അടാട്ട് വാർഡ് 11 (പുത്തിശ്ശേരി റെഡ്സ്റ്റാർ സ്ട്രീറ്റ് തുടക്കം മുതൽ താണിശ്ശേരി ചന്ദ്രൻ വീടുവരെ), എരുമപ്പെട്ടി വാർഡ് 18 (കരിയന്നൂർ സെന്റർ മുതൽ കാവിൽവട്ടം അമ്പലം റോഡുവരെ), നെന്മണിക്കര 11, 15 വാർഡുകൾ (പാലിയേക്കര ജംഗ്ഷൻ മുതൽ ചിറ്റിശ്ശേരി റോഡിലെ 200 മീറ്റർ പ്രദേശം), പുതുക്കാട് വാർഡ് 2, വാർഡ് 3 ( 1 മുതൽ 50 വരെയുള്ള വീടുകൾ), വാർഡ് 13 (കാറളത്തുക്കാരൻ വഴി മുതൽ ജോസ്കോ ഹാർഡ്വെയർ വരെ), വെങ്കിടങ്ങ് വാർഡ് 12 (കരുവന്തല - കോടമുക്ക് റോഡിനും മുപ്പട്ടിത്തറ - ശ്മശാനം റോഡിനും മേച്ചേരിപ്പടി - തൊയക്കാവ് റോഡിനും കരുവന്തല - മേച്ചേരിപ്പടി റോഡിനും മദ്ധ്യേയുള്ള വാർഡിന്റെ ഭൂപ്രദേശം), വള്ളത്തോൾ നഗർ വാർഡ് 8 (മേലെ വെട്ടിക്കാട്ടിരി സുബ്രഹ്മണ്യൻ കോവിൽ മുതൽ വെട്ടിക്കാട്ടിരി സെന്റർവരെ റോഡിന്റെ ഇരുവശവും), ചൊവ്വന്നൂർ വാർഡ് 8.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |