കൊച്ചി: ഹെൽമെറ്റ് വച്ചാൽ മാത്രം സ്റ്റാർട്ടാകുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച കലൂർ മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി അഡോൺ ജോയിയെ എൻ.സി.പി ആദരിച്ചു.
ഹെൽമറ്റ് വച്ചില്ലെങ്കിൽ സ്റ്റാർട്ടാകാത്ത സംവിധാനമാണ് അഡോൺ തയ്യാറാക്കിയത്. ഹെൽമറ്റ് ഊരിയാൽ വാഹനം ഓഫാകും. വാഹനത്തിന്റെ ചില നിയന്ത്രണങ്ങൾക്ക് മൊബൈൽ ഫോൺ മതി. വാഹനത്തിലും ഹെൽമെറ്റിലും ഘടിപ്പിച്ച ചിപ്പിലൂടെയാണ് ഇതിന്റെ പ്രവർത്തനം. അഡോണിന്റെ കണ്ടുപിടിത്തം കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
എൻ.സി.പി യുവജനവിഭാഗമായ എൻ.വൈ.സി കൊച്ചി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന യുവജന ക്ഷേമബോർഡ് അംഗവും ദേശീയ ജനറൽ സെക്രട്ടറിയുമായ അഫ്‌സൽ കുഞ്ഞുമോൻ ഉപഹാരം സമ്മാനിച്ചു. എൻ.സി.പി കൊച്ചി ബ്ലോക്ക് പ്രസിഡന്റ് പി.എ ഖാലിദ് പൊന്നാട അണിയിച്ചു. എൻ.എൽ.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഷംസു, എൻ.വൈ.സി ജില്ലാ വൈസ് പ്രസിഡന്റ് ഷെർബിൻ കൊറയ, ഭാരവാഹികളായ അബ്ദുൾ ജബ്ബാർ, അജ്ഫർ അഹ്മദ്, നിഹാൽ നൗഷാദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |