കോവളം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ രീതിയിൽ കോവളത്ത് ലൈറ്റ് ഹൗസ് ദിനാഘോഷം സംഘടിപ്പിച്ചു. ഹെഡ് ലൈറ്റ് കീപ്പർ ബിനോദ് പതാക ഉയർത്തി. ദിനാഘോഷ ചടങ്ങിൽ നേവിയേഷൻ അസി. അനൂപ്, കരുണൻ എന്നിവർ പങ്കെടുത്തു. 1927 സെപ്‌തംബർ 21ന് ബ്രിട്ടീഷ് സർക്കാർ ലൈറ്റ് ഹൗസ് നിയമം പാസാക്കിയതിന്റെ ഓർമ്മ നിലനിറുത്താനാണ് ലൈറ്റ് ഹൗസ് ദിനം ആഘോഷിക്കുന്നത്.
ചരിത്രം
1972 മേയ് 20നാണ് കോവളത്ത് ലൈറ്റ് ഹൗസ് ആരംഭിച്ചത്. 1960ൽ ഇവിടെ ലൈറ്റ് ബീക്കൺ സ്ഥാപിച്ചശേഷമാണ് ലൈറ്റ് ഹൗസ് പ്രവർത്തനം തുടങ്ങിയത്. അതിനുമുമ്പ് കപ്പൽ യാത്രക്കാർക്ക് തീരമറിയാൻ ഇവിടെ വിളക്കുമരം ഉണ്ടായിരുന്നതായി ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. പതിനഞ്ച് സെക്കൻഡ് കൂടുമ്പോഴാണ് കോവളം ലൈറ്റ് ഹൗസിൽ നിന്നുള്ള വെളിച്ചം ദൃശ്യമാകുന്നത്. മെറ്റൽ അലൈഡ് ലൈറ്റിംഗ് സംവിധാനവും ഒപ്ടിക്കൽ ലെൻസും ഉപയോഗിച്ചാണ് ലൈറ്റ് ഫ്ളാഷിംഗ് നടക്കുന്നത്. കപ്പലുകളിലെ റഡാർ സംവിധാനവും ലൈറ്റ് ഹൗസും തമ്മിലുള്ള പരസ്‌പരബന്ധ സംവിധാനവും കോവളം ലൈറ്റ് ഹൗസിലുണ്ട്.
നേട്ടം
അന്താരാഷ്ട്ര മറൈൻ ട്രാക്കറായ മറൈൻ ട്രാഫിക് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലൈറ്റ് ഹൗസ് ചിത്രങ്ങളുടെ പട്ടികയിൽ വിഴിഞ്ഞം ലൈറ്റ് ഹൗസ് കഴിഞ്ഞ മാസം ഇടം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |