മലയാളത്തിൽ ആദ്യമായി ഒരു ഓൺലൈൻ ഷോ ഇരുപത്തഞ്ച് പ്രദർശനങ്ങൾ പൂർത്തിയാക്കുന്നു. അൺലോക്ക് 1.0 എന്ന പേരിൽ മെന്റലിസ്റ്റ് പ്രീത്ത് അഴീക്കോട് അവതരിപ്പിക്കുന്ന ഓൺലൈൻ മെന്റലിസം ഷോയാണ് 25 പ്രദർശനങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 25 വ്യത്യസ്‌ത മേഖലകളിൽ നിന്നുള്ള 25 പ്രമുഖ വ്യക്തികളെ അതിഥികളായി പങ്കെടുപ്പിച്ചു കൊണ്ടാണ് സൂം പ്ലാറ്റ്ഫോമിൽ ഇരുപത്തഞ്ചാമത് ഷോ അവതരിപ്പിച്ചത്.
ലോക്ക് ഡൗൺ കാരണം സിനിമ കാണാനോ ബീച്ചിലോ പാർക്കിലോ പോകാനോ കഴിയാതെ വീട്ടിലിരിക്കുന്നവർക്ക് ഒരു ആശ്വാസമാണ് ഇത്തരം ഓൺലൈൻ ലൈവ് ഷോകൾ എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കോവിഡ് ഭീഷണിയിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കും, വർക്ക് ഫ്രം ഹോം തിരക്കുകളിൽ ബുദ്ധിമുട്ടുന്നവർക്കും, മാനസികോല്ലാസത്തിനുള്ള ഉത്തമ മാർഗ്ഗമാണ് ഓൺലൈൻ വിനോദ പരിപാടികൾ. വീടുകളിൽ ഒറ്റപ്പെടുന്നവർക്ക് സുരക്ഷിതമായി ഒത്തു കൂടാനും, ലോകത്ത് എവിടെ ഇരുന്നു കൊണ്ടും കുറച്ചു നേരം ആസ്വദിക്കാനുമുള്ള അവസരം ഒരുക്കുകയാണ് ഈ ഓൺലൈൻ മെന്റലിസം ഷോ.
ഇന്ത്യയിലെ എറ്റവും വേഗതയേറിയ മൈൻഡ് റീഡർ എന്ന പേരിൽ പ്രശസ്തനായ മെന്റലിസ്റ്റ് പ്രീത്ത് അഴീക്കോടാണ് ഈ പുതിയ വിനോദ പരിപാടിയുമായി എത്തിയിരിക്കുന്നത്. പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട്, നടൻ വിനോദ് കോവൂർ, ആര്യ (ബഡായി ബംഗ്ലാവ്) വിക്ടേർസ് ടി.വിയിലൂടെ പ്രശസ്തരായ സായി ശ്വേത ടീച്ചർ, നിഷ ടീച്ചർ, ശൗര്യ ചക്ര പി.വി.മഹേഷ് തുടങ്ങി നിരവധി പ്രമുഖർ ഇതിനോടകം പരിപാടിയിൽ പങ്കെടുത്തു കഴിഞ്ഞു. കോവിഡ് 19 കാരണം വേദികൾ നഷ്ടമാവുന്ന കലാകാരന്മാർക്ക് ഒരേ സമയം പ്രചോദനവും മാതൃകയുമാണ് ഈ പരിപാടിയെന്ന് എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു.
പങ്കെടുക്കുന്നവരുമായി നേരിട്ട് സംവദിച്ചുകൊണ്ട് അവരുടെ മനസ്സിൽ വിചാരിച്ച വ്യക്തിയുടെ പേരും എ.ടി.എം നമ്പരുമൊക്കെ മെന്റലിസ്റ്റ് വെളിപ്പെടുത്തുന്ന ഈ പരിപാടി കണ്ടില്ലെങ്കിൽ അതൊരു നഷ്ടമാണെന്ന് കാണികൾ അഭിപ്രായപ്പെടുന്നു. കുടുംബത്തോടൊപ്പം വീട്ടിൽ സുരക്ഷിതമായിരുന്ന് പരിപാടി ആസ്വാദിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കണ്ടവർ പലരും തങ്ങളുടെ സൗഹൃദ കൂട്ടായ്മക്കു വേണ്ടി പ്രത്യേക ഷോകൾ സംഘടിപ്പിക്കുന്നുവെന്നത് ഈ പരിപാടിയുടെ ആകർഷണീയത വെളിവാക്കുന്നു. കുട്ടികൾ അടക്കമുള്ള കാണികൾ ആവേശത്തോടും അത്ഭുതത്തോടും കൂടിയാണ് ആദ്യാവസാനം പങ്കെടുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതിനോടകം നിരവധി പേരാണ് ഈ ഓൺലൈൻ ലൈവ് മെന്റലിസം ഷോ യിൽ പങ്കെടുത്തത്. ഓണക്കാലത്ത് നിരവധി വിദേശ മലയാളി സംഘടനകളൾക്ക് വേണ്ടിയും പരിപാടികൾ അവതരിപ്പിച്ചു.
ഇരുപത്തി അഞ്ചാമത് വേദിയിൽ വച്ച് തികച്ചും വ്യത്യസ്തമായ അടുത്ത ഷോ അൺലോക്ക് 2 പ്രഖ്യാപിച്ചു കഴിഞ്ഞു. അറിയപ്പെടുന്ന ബലൂൺ ആർട്ടിസ്റ്റ് കൂടിയായ ഭാര്യ ഷിജിന പ്രീത്തും, മാന്ത്രികയും ബലൂൺ ആർട്ടിസ്റ്റുമായ മകൾ ജ്വാലയും ഓൺലൈൻ ഷോയിൽ പിന്തുണയുമായി കൂടെയുണ്ട്. ലോക്ക് ഡൗൺ തുടങ്ങിയ സമയത്ത് ഇവർ നടത്തിയ ഓൺലൈൻ ബലൂൺ ആർട്ട് ക്ലാസുകളും ഓൺലൈൻ ബലൂൺ ആർട്ട് പ്രദർശനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിസിസ്സ് & മിസ്റ്റർ അഴീക്കോട് എന്നറിയപ്പെടുന്ന ഈ റെക്കോർഡ് കുടുബം അവതരിപ്പിക്കുന്ന 'ലോജിക് മാജിക് 'എന്ന പരിപാടി കൊച്ചു ടി വി യിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്.
കോവിഡ് ഭീഷണിയിൽ നിശ്ചലമായ വിനോദരംഗത്ത് സാധ്യതകളുടെ പുത്തൻ വാതായനങ്ങൾ തുറക്കുകയാണ് അൺലോക്ക് 1.0 എന്ന പേരിട്ടിരിക്കുന്ന ഈ പ്രോഗ്രാമിലൂടെ പ്രീത്ത് അഴീക്കോട്.
മെന്റലിസ്റ്റ് പ്രീത്ത് അഴീക്കോട് (മൊബൈൽ): 98957 94432
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |