SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.44 PM IST

സ്‌ത്രീകളെ അധിക്ഷേപിച്ച് കേസ്; വിജയ് പി നായർ ഒളിവിൽ

Increase Font Size Decrease Font Size Print Page
vijay-p-nair

തിരുവനന്തപുരം: യുട്യൂബ് ചാനലിലൂടെ സ്ത്രീകളെയും ഫെമിനിസ്‌റ്റ് ആശയങ്ങൾ ഇഷ്‌ടപ്പെടുന്നവരെയും അപമാനിച്ചെന്ന കേസിൽ യുടൂബർ വിജയ്.പി.നായർ ഒളിവിലാണെന്ന് പൊലീസ്. ഇയാളെ അന്വേഷിച്ച് താമസ സ്ഥലമായ ലോഡ്‌ജിലെത്തിയ മ്യൂസിയം പൊലീസിനോട് ഇന്നലെ മുതൽ ഇയാൾ സ്ഥലത്തില്ലെന്നാണ് മ‌റ്റ് താമസക്കാർ അറിയിച്ചത്. ലോഡ്‌ജിൽ പൊലീസ് പരിശോധന നടത്തി.

യുട്യൂബിൽ ഇയാളുടെ ചാനലിൽ അശ്ലീല വീഡിയോകൾ ഇടുകയും സ്‌ത്രീകളെ അപമാനിക്കുകയും ചെയ്‌തു എന്ന് കാട്ടി ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് കാട്ടി ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌വിസ്‌റ്റും ബിഗ്ബോസ് മത്സരാർത്ഥിയുമായിരുന്ന ദിയ സന,ശ്രീലക്ഷ്മി അറയ്‌ക്കൽ എന്നിവർ ഇയാളെ കൈകാര്യം ചെയ്യുകയും കരിമഷിയൊഴിക്കുകയും ഇയാൾ വീഡിയോ അപ്‌ലോഡ് ചെയ്‌ത ലാപ്‌ടോപും മൊബൈലും ഇവർ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്‌തു.

വെള‌ളായണി സ്വദേശിയായ വിജയ്.പി.നായർ സൈക്കോളജിസ്‌റ്റ് എന്ന പേരിലായിരുന്നു വീഡിയോകൾ അപ്‌ലോഡ് ചെയ്‌തിരുന്നത്. ഇയാളുടെ ഡോക്‌ടറേ‌റ്റ് വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സൈക്കോളജിസ്‌റ്റ് എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ളിനിക്കൽ സൈക്കോളജില്‌റ്രും ഇയാൾക്കെതിരെ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.

TAGS: VIJAY P NAIR, MUSEUM POLICE STATION, POLICE CASE, ABSCONDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY